പത്ത് ജയിച്ചവർക്ക് പോസ്റ്റ് ഓഫിസിൽ ജോലി.

ഇന്ത്യൻ പോസ്റ്റൽ സർക്കിളിൽ ജോലി ഒഴിവുകൾ, അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. കർണാടക സർക്കിൾ ആണ് അവസരം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അവസാന തീയതി ജനുവരി 20,2021. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസ്സിസ്ടന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 12,000/- രൂപ മുതൽ 14,500/- രൂപ വരെയാണ് . അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 10,000/- രൂപ മുതൽ 12,000/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് അപേക്ഷകന്റെ പ്രായപരിധി. അർഹതപ്പെട്ട വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായവർക്കും ലോക്കൽ ഭാഷ അറിഞ്ഞിരിക്കുന്നവർക്കും ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. 100 രൂപയാണ് അപേക്ഷ ഫീസ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply