ഏത് സാധാരണക്കാരനും കട ഇല്ലാതെയും , ടാക്സ് നിയമങ്ങളുടെയോ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് ആരഭികുവാന്‍ സാധികുന്ന ഒരു സംരഭത്തെ കുറിച്ചാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്. വെറും രണ്ടായിരം രൂപ മാത്രമാണ് ഈ സംരംഭം തുടങ്ങാന്‍ നിങ്ങൾക്ക് ആവശ്യമായിവരുന്നത്. വെറും രണ്ടായിരം രൂപയിൽ മൊബൈൽ ഫോൺ മുഴുവനായി ചെറിയ വിലയ്ക്ക് വാങ്ങി ചെറിയ മൊബൈൽ ഷോപ്പുകളിൽ വിൽക്കുന്ന വളരെ നിസാരവും ചെറിയ മുതൽ മുടക്കുമുള്ള ഒരു ബിസിനസാണ് ഇത്.
നമ്മുടെ ഇന്നത്തെ ജീവിതത്തിൽ മൊബൈൽ ഫോണുകൾ ഒഴിച്ചു കൂടാൻ പറ്റാത്ത സംഭവമാണ്. മൊബൈൽ ഫോൺ പോലെത്തന്നെ അവയുടെ അനുബന്ധ ഉപകാരണങ്ങൾ ആയ ചാർജർ, ഹെഡ്‍ഫോൺ, ഡാറ്റാ കേബിൾ തുടങ്ങിയവ. മിക ടൗൺകളിലും ചെറിയ ഗ്രാമങ്ങളിൽ പോലും നിരവധി മൊബൈൽഫോൺ കടകൾ ഉണ്ട്. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാന്‍ കഴിയുന്നതും മികച്ച വരുമാനം കിട്ടുന്നതുമായ ഒരു സംരംഭം തന്നെയാണ് ഇത്.
ചെറിയ വിലയിൽ ഹോൾസെയിൽ ആയി ഇവ വാങ്ങി മൊബൈൽ ഷോപ്പുകളിൽ വിൽക്കുന്നത് വളരെ നല്ല ഒരു ബിസ്സിനെസ്സ് ഐഡിയ തന്നെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി ക്യാഷ് നമ്മൾക്ക് ഇതിലൂടെ സമ്പാദിക്കാൻ പറ്റുമെന്നാണ് മറ്റൊരു വസ്തുത. അതുകൊണ്ട് തന്നെ ഏതു പ്രായത്തിലുള്ള ആളുകൾക്കും ചെയ്യാൻ പറ്റിയ നല്ലൊരു ബിസിനെസാണ്.
