ബോർഡർ റോഡ്‌സിൽ ജോലി നേടാൻ അവസരം- അവസാന തീയതി ജൂൺ 10,2021.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് ഡ്രാഫ്റ്സ്മാൻ, സൂപ്പർവൈസർ (സ്റ്റോർ), റേഡിയോ മെക്കാനിക്, ലാബ് അസിസ്റ്റൻറ്, മൾട്ടി സ്കിൽഡ് വർക്കർ, സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നിങ്ങനെ വിവിധ തസ്തികകളിലായി 459 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ഏപ്രിൽ 26, 2021 മുതൽ ജൂൺ 10, 2021 വരെ സമർപ്പിക്കാവുന്നതാണ്.

ഡ്രാഫ്സ്മാൻ തസ്തികയിൽ 43 ഒഴിവുകളുണ്ട്. 29,200 രൂപ മുതൽ 92,300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 27 വയസ്സുവരെ പ്രായപരിധി. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായവർക്കും ആർക്കിടെക്ച്ചർ/ഡ്രാഫ്റ്റ്മാൻഷിപ്പ് -ല്‍ 2 വർഷത്തെ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

സൂപ്പർവൈസർ (സ്റ്റോർ)– 11 ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 27 വയസ്സുവരെ ആണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം കൂടാതെ മെറ്റീരിയൽ മാനേജ്മെൻറ്/ ഇന്‍വെന്ററി കൺട്രോൾ/ സ്റ്റോർ കീപിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

റേഡിയോ മെക്കാനിക് തസ്തികയിൽ 4 ഒഴിവുകളുണ്ട്. 18 വയസ്സു മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് ജയിച്ചവർക്കും റേഡിയോ മെക്കാനിക്കൽ ഐടിഐ സർട്ടിഫിക്കറ്റ് കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

ലാബ് അസിസ്റ്റൻറ്- ഒരു ഒഴിവുണ്ട്. 18 വയസ്സു മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. 21 700 രൂപ മുതൽ 69,100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പ്ലസ് ടു പാസാവർക്കും ഐടിഐ യിൽ നിന്ന് ലബോറട്ടറി അസിസ്റ്റൻറ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

മൾട്ടി സ്കിൽഡ് വർക്കർ (മാസണ്‍)- 100 ഒഴിവുകളുണ്ട്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. പത്താംക്ലാസ് പാസായവർക്കും ബിൽഡിങ് കൺസ്ട്രക്ഷൻ/ ബ്രിക്സ് മസോൺ ITI ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.

മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്ടാടിക്) തസ്തികയിൽ 150 ഒഴിവുകളുണ്ട്. 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. പത്താംക്ലാസ് പാസായവർക്കും മെക്കാനിക് മോട്ടോർ /വെഹിക്കിൾ/ട്രാക്ക്ടര്‍ ഐടിഐ അല്ലെങ്കിൽ തത്തുല്യം സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

സ്റ്റോർ കീപ്പർ ടെക്നിക്കൽ- 150 ഒഴിവുകളുണ്ട്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. +2 പാസായവർക്കും സ്റ്റോർകീപ്പറിങ്ങില്‍ വിവരം ഉള്ളവർക്കും അപേക്ഷിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത പ്രായപരിധി മറ്റ് വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക

അപേക്ഷിക്കുന്നവരെ നിന്നും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം നോട്ടിഫിക്കേഷൻ, ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ ഉൾപ്പെടെ നോട്ടിഫിക്കേഷൻ പറഞ്ഞ വിലാസത്തിലേക്ക് അയക്കുക.

നോട്ടിഫിക്കേഷൻ വായിക്കാനും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply