ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാം.

എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഡൽഹി. കൊൽക്കത്ത. ചെന്നൈ. മുംബൈ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മാനേജർ-ഫിനാൻസ്, ഓഫീസർ-അക്കൗണ്ട്സ്, അസിസ്റ്റൻറ്-അക്കൗണ്ട്സ് എന്നീ തസ്തികകളിലായി ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കരാറടിസ്ഥാനത്തിൽ നിയമനം ആയിരിക്കും.

മാനേജർ-ഫിനാൻസ് തസ്തികയിൽ 4 ഒഴിവുകളുണ്ട്. ഡൽഹി/കൊൽക്കത്ത/ചെന്നൈ എന്നീ സ്റ്റേഷനുകളിലാണ് ഒഴിവുകൾ ഉള്ളത്. 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടൻറ് ഓഫ് ഇന്ത്യ-ൽ നിന്നും ചാർട്ടേഡ് അക്കൗണ്ടൻറ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട് ഓഫ് ഇന്ത്യയിൽ നിന്ന് കോസ്റ്റ് അക്കൗണ്ടൻറ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയിലെ മെമ്പർ ഷിപ്പ് ഉള്ളവർക്കും അപേക്ഷിക്കാ൦. 28 വയസ്സാണ് പ്രായപരിധി. എക്സ്പീരിയൻസ് ഉള്ളവർക്കും ഒ.ബി.സി, SC/ST തുടങ്ങിവിഭാഗക്കാർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഓഫീസർ – അക്കൗണ്ട്സ് തസ്തികയിൽ 7 ഒഴിവുകളുണ്ട്. ഡൽഹി/കൊൽക്കത്ത/ചെന്നൈ/മുംബൈ എന്നിവിടങ്ങളിലായി ആയിരിക്കും നിയമനം നടക്കുന്നത്. 32,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഇൻഡർ ചാറ്റ് അക്കൗണ്ടൻറ് / ഇൻറർ കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസി അല്ലെങ്കിൽ ഫിനാൻസ് അല്ലെങ്കിൽ തത്തുല്യം MBA ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ജനറൽ വിഭാഗത്തിന് 30 വയസ്സ്, ഒബിസി 33 വയസ്സ്, SC/ST 35 വയസ്സ് എന്നിങ്ങനെയാണ് പരമാവധി പ്രായപരിധി.

അസിസ്റ്റൻറ്- അക്കൗണ്ട്സ് തസ്തികയിൽ നാലു ഒഴിവുകളുണ്ട്. ബോംബെ/ഡൽഹി സ്റ്റേഷനുകളിൽ ആയിട്ടായിരിക്കും നിയമനം നടക്കുന്നത്. 21,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 28 വയസ്സ്, ഒ.ബി.സി 31 വയസ്സ്, എസ്.സി/എസ്.ടി 33 വയസ്സ് എന്നിങ്ങനെയാണ് പരമാവധി പ്രായപരിധി.

നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ “hrhq.aiasl@airindia.in” എന്ന വിലാസത്തിലേക്ക് ആപ്ലിക്കേഷൻ ജൂൺ 1, 2021 മുൻപായി മെയിൽ ചെയ്യുക, ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആയിരിക്കും സ്ക്രീനിങ് അല്ലെങ്കിൽ പേഴ്സണൽ ഇൻറർവ്യൂ-ന് ക്ഷണിക്കുന്നത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ അയക്കുക. നോട്ടിഫിക്കേഷൻ വായിക്കാനും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply