വെസ്റ്റേൺ റെയിൽവെയുടെ പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. അപ്പന്ഡിസ് ട്രെയിനി ആയിട്ട് 3591 ഒഴിവുകളിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കുക. മെയ് 25 മുതൽ ജൂൺ 24, 2021 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്.
ഫിറ്റർ, വെൽഡർ, ടർണർ, മെഷീനിസ്റ്, കാർപെൻഡർ, പെയിൻറർ, മെക്കാനിക്(ഡി.എസ്.എൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് &സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, റഫ്രിജറേഷൻ &എ.സി മെക്കാനിക്ക്, പൈപ്പ് ഫിറ്റർ ,പ്ലംബർ, ഡ്രാഫ്റ്റ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്കും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 15 വയസ്സു മുതൽ 24 വയസ്സുവരെയാണ് പ്രായപരിധി. എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും PwD വിഭാഗത്തിന് 10 വർഷമാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ. 100 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്. എസ്.സി/എസ്.ടി,PwD, സ്ത്രീകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.
പത്താം ക്ലാസിലും ഐ.ടി.ഐ പരീക്ഷയിലും നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം “www.rrc-wr.com” എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷയോടൊപ്പം പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഐടിഐ മാർക്ക് ഷീറ്റ്, എൻ.സി.വി.റ്റി നൽകിയ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തുടങ്ങിയ രേഖകളുടെ സ്കാൻ ചെയ്ത് കോപ്പിയും നൽകേണ്ടതുണ്ട് .
നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
