1 മുതൽ ഡിഗ്രീ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു സ്കോളർഷിപ്പ് സ്കീം ആണ് ഇവിടെ വിവരിക്കുന്നു. ബഡ്ഡി ഫോർ സ്റ്റഡി ഇന്ത്യ ഫൗണ്ടേഷൻ ന്റെ ഒരു സംരംഭമാണ് ഈ കോവിഡ ക്രൈസിസ് സപ്പോർട്ട് സ്പോൺസേർഡ് പ്രോഗ്രാം. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ചതാണ് ഈ സ്കീം.

കോവിഡ മൂലം നിരവധി ആളുകളാണ് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ വരുമാനം നിലച്ച സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത്. ഈ തൊഴിൽ നഷ്ടവും തൊഴിലില്ലായ്മയും പല കുടുംബങ്ങൾക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിച്ചിട്ടുണ്ട്. ഇത്തരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും അതുവഴി തടസ്സമില്ലാതെ വിദ്യാഭ്യാസം തുടരുകയും ചെയ്യാം. എന്തൊക്കെയാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ, ആർക്കൊക്കെയാണ് മുൻഗണന, എന്തൊക്കെയാണ് സമർപ്പിക്കേണ്ട രേഖകൾ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ ഉള്ള ഇന്ത്യൻ പൗരന്മാരായ വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുന്നത്. 2020 ജനുവരി മുതൽ മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾ, കോവിഡ് സമയത്ത് കുടുംബാംഗങ്ങൾക്ക് ജോലി നഷ്ടപ്പെട്ട് വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത വിദ്യാർഥികൾക്കും ആണ് മുൻഗണന ലഭിക്കുന്നത്. എട്ടാം ക്ലാസ്സിന് താഴെ പഠിക്കുന്ന വിദ്യാർഥികൾക്ക് 9,000 രൂപയും, 9 &10 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് 12,000 രൂപയും, +1& +2 വിദ്യാർഥികൾക്ക് 15000 രൂപയും ഡിഗ്രി വിദ്യാർഥികൾക്ക് 18000 മുതൽ 30,000 രൂപയാണ് ലഭിക്കുന്നത്.

ആവശ്യമായ രേഖകൾ എന്തൊക്കെ എന്ന് നോക്കാം, മുൻപത്തെ വിദ്യാഭ്യാസ വർഷത്തെ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, നിലവിലെ വർഷത്തെ അഡ്മിഷൻ രേഖ, രക്ഷിതാക്കൾ മരണപ്പെട്ടു എങ്കിൽ അതിൻറെ അല്ലെങ്കിൽ ജോലി നഷ്ടപ്പെട്ടു എങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബത്തെ അറിയുന്ന ഒരാളുടെ ( ടീച്ചർ, ഡോക്ടർ, സ്കൂളിലെ ഹെഡ്, ഗവൺമെൻറ് ഓഫീസർ) അഫിഡവിറ്റ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, പാസ്പോർട്ട് സൈസ് ഫോട്ടോ.

അപേക്ഷിക്കേണ്ട രീതി :

  • (ഇവിടെ ക്ലിക്ക് ചെയ്യുക) ലിങ്കിൽ ക്ലിക്ക് ചെയ്തു സ്കോളർഷിപ്പിന് കുറിച്ച് വിശദമായ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുത്തിട്ടുള്ള “apply now” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഇനി ഔദ്യോഗിക വെബ്സൈറ്റിൽ ഇ-മെയിൽ ഐഡി / മൊബൈൽ നമ്പർ / ഫേസ്ബുക്ക് / ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഐഡി ഉപയോഗിച്ചു ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്തു കഴിഞ്ഞാൽ കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ്പ്-ൻറെ അപ്ലിക്കേഷൻ ഫോം പേജ് ഓപ്പൺ ആകും. ഇവിടെ ‘Start Application’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഓൺലൈൻ സ്കോളർഷിപ്പ് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾഅപ്‌ലോഡ് ചെയ്യുക, ശേഷം accept എന്നതിൽ ക്ലിക്ക് ചെയ്യുക. പൂരിപ്പിച്ച വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ ആയി “review” ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം “submit” എന്നതിൽ ക്ലിക്ക് ചെയ്തു ആപ്ലിക്കേഷൻ സമർപ്പിക്കാം.

അപ്ലൈ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply