ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ ജോലി നേടാൻ അവസരം. 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ എന്നീ ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 21, 2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (G) -ൽ 7 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു ജയിച്ചവർക്കും 35wpm ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (F&A ) തസ്തികയിൽ രണ്ടു ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സാണ് പരമാവധി പ്രായപരിധി. അക്കൗണ്ടൻസി ഒരു വിഷയമായി പ്ലസ് ടു ജയിച്ചവർക്കും 35wpm ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാൻ കഴിയുന്നത്.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്( (S&P) തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു ജയിച്ചവർക്കും 35wpm ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം.
ജൂനിയർ സ്റ്റെനോഗ്രാഫർ രണ്ട് ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 27 വയസ്സാണ് പരമാവധി പ്രായപരിധി. അപേക്ഷിക്കാൻ യോഗ്യത ഉള്ളത് സ് ടു ജയിച്ചവർക്കും 35wpm ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും ആണ്.
100 രൂപയാണ് അപേക്ഷാ ഫീസ്. ST/SC/Ex-s/PWD എന്നീ വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഇല്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ “ (www.immt.res.in) “എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 21,2021 അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കാൻ.
