പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് MTS ആവാം

ദി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ശ്രീനഗർ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. നിലവിലെ ഗ്രൂപ്പ്-സി തസ്തികകളിലേക്ക് ഓൺലൈനായി ജൂൺ 21, 2021 വരെ അപേക്ഷിക്കാം. ദീർഘകാല കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

സ്റ്റെനോ ഗ്രേഡ് III തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. 40 wpm ടൈപ്പിംഗ് സ്പീഡ് എന്നിവയാണ്. പരമാവധി പ്രായപരിധി 27 വയസ്സ്.

അസിസ്റ്റൻറ് ഫിനാൻസ് അക്കൗണ്ട് തസ്തികയിലേക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അല്ലെങ്കിൽ കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയവർക്കും കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ അറിവുള്ളവർക്കും അപേക്ഷിക്കാം. 27 വയസ്സാണ് പരമാവധി പ്രായപരിധി.

അസിസ്റ്റൻറ് വാർഡൻ (വനിതകൾ) തസ്തികയിൽ ഏതെങ്കിലും ഒരു ഡിഗ്രി ഉള്ളവർക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 27 വയസ്സാണ് പരമാവധി പ്രായപരിധി.

മെഷീൻ മെക്കാനിക്ക് തസ്തികയിൽ അപേക്ഷിക്കാൻ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ ഡിപ്ലോമ കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കുറഞ്ഞത് 6 വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റ് കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം യോഗ്യത ഉള്ളവർക്ക് കഴിയും. 27 വയസ്സാണ് പരമാവധി പ്രായപരിധി.

ലൈബ്രറി അസിസ്റ്റൻറ് ഏതെങ്കിലും ബിരുദം, ഒപ്പം ലൈബ്രറി സയൻസിൽ ഡിപ്ലോമ / ലൈബ്രറി സയൻസിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. 27 വയസ്സാണ് പരമാവധി പ്രായപരിധി.

ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ പ്ലസ് ടു പാസായവർക്കും ഇംഗ്ലീഷിൽ 30 wpm അല്ലെങ്കിൽ ഹിന്ദിയിൽ 25 wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടറിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കും. 27 വയസ്സാണ് പരമാവധി പ്രായപരിധി.

ലാബ് അസിസ്റ്റൻറ് (FD, FC & IT)– ഫാഷൻ ഡിസൈൻ (FD) തസ്തികയിലേക്ക് പ്ലസ് ടു കൂടാതെ ഡിപ്ലോമ അല്ലെങ്കിൽ മൂന്നുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് / പത്താം ക്ലാസ് കൂടാതെ ഡിപ്ലോമ അല്ലെങ്കിൽ മൂന്ന് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് കൂടാതെ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഫാഷൻ കമ്മ്യൂണിക്കേഷൻ (FC) ഡിഗ്രി കൂടാതെ ഒരുവർഷം സർട്ടിഫിക്കറ്റ് കോഴ്സ് ഉണ്ടായിരിക്കണം. ഇൻഫർമേഷൻ ടെക്നോളജി (IT) കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം അല്ലെങ്കിൽ Bsc കമ്പ്യൂട്ടർ സയൻസ് ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ഡ്രൈവർ തസ്തികയിലേക്ക് പത്താംക്ലാസ് പാസായവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും എഴുതാനും അറിയുന്നവർക്ക് അപേക്ഷിക്കാം.

മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 27 വയസ്സാണ് പരമാവധി പ്രായപരിധി. 500 രൂപയാണ് ജനറൽ PwD, OBC വിഭാഗങ്ങൾക്കുള്ള അപേക്ഷാഫീസ്, SC/ST/PWD/വനിതകൾക്കും അപേക്ഷാഫീസില്ല. സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് അർഹതപ്പെട്ട വിഭാഗങ്ങൾക്ക് ലഭിക്കും.

താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 21. 06.2021. ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ചെക്ക് ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply