കേരള പോലീസ് വകുപ്പിൽ ജോലി നേടാൻ – ഇന്റർവ്യൂ വഴി

കേരള പോലീസ് വകുപ്പിലേക്ക് സബ്സിഡിയറി സെൻട്രൽ പോലീസ് കാൻറീൻസ്-ൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആപ്ലിക്കേഷൻ, ഒപ്പം പൂരിപ്പിച്ച ബയോഡേറ്റ, പ്രായം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് മെയ് 31, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക.

അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 40,000 രൂപയാണ്. ഒരു ഒഴിവാണ് ഉള്ളത്. 25 വയസ്സു മുതൽ 55 വയസ്സു വരെയാണ് പ്രായപരിധി. ഡയറക്ട് റിക്രൂട്ട്മെൻറ് മുഖേനയാണ് നിയമനം നടക്കുന്നത്. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്നത് ഇൻറർവ്യൂ വഴിയാണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ/ സ്ഥാപനത്തിൽ നിന്ന് M. Com./CA/CS/ICWA നേടിയവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. കൂടാതെ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തു കുറഞ്ഞത് മൂന്നു വർഷം ജോലി ചെയ്തും ഉള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

തിരുവനന്തപുരത്ത് ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്ലിക്കേഷൻ ലെറ്റർ, മുഴുവനായും പൂരിപ്പിച്ച് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്ന The Additional Director General of Police (HQ) & Chairman, Central Management Committee of Subsidiary Central Police Canteen, Police Headquarters, Thiruvananthapuram വിലാസത്തിൽ എന്ന j4sectionphq@gmail.com ഈമെയിൽ മുഖേന അയക്കുക.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 31, 2021. നോട്ടിഫിക്കേഷൻ വായിക്കാനും ബയോഡേറ്റ ഡൗൺലോഡ് ചെയ്യാനും താഴെ കൊടുത്തിട്ടുള്ള ക്ലിക്ക് ചെയ്യുക. നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

നോട്ടിഫിക്കേഷൻ Link
ബയോഡാറ്റ  Link
ഇപ്പോൾ അപേക്ഷിക്കാം  Link

Leave a Reply