സ്വദേശത്തും വിദേശത്തും നമ്മളുടെ യോഗ്യതയ്ക്ക് അനുസരിച്ചു൦ താൽപര്യത്തിനനുസരിച്ചും ജോലി കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ പരിചയപ്പെടാം. ഒരു നല്ല തൊഴിൽ അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഈ അറിവ് ഷെയർ ചെയ്ത് എത്തിക്കാൻ മടിക്കരുത്. “Indeed job search” എന്ന ആപ്ലിക്കേഷൻ വഴിയാണ് നിങ്ങൾക്ക് ഈ സേവനം ലഭ്യമാക്കുന്നത്.
പ്ലേസ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഫ്രീയായി ഡൗൺലോഡ് ചെയ്യാവുന്നതാണ് (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഓപ്പൺ ആകുമ്പോൾ sign in, create account എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. ആദ്യമായി ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ create account എന്നതിൽ ക്ലിക്ക് ചെയ്യുക. ഇ-മെയിൽ ഐഡി / ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചോ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്.
Sign in ചെയ്തതിനുശേഷം create CV എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് സിവി അപ്‌ലോഡ് ചെയ്യുകയോ ക്രിയേറ്റ് ചെയ്യുകയോ ആവാം. സി.വി അപ്ലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ പേര്, സ്ഥലം, മൊബൈൽ നമ്പർ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ എൻറർ ചെയ്തതിനുശേഷം save എന്നതിൽ ക്ലിക്ക് ചെയ്യുക. ഇനി ഓപ്പൺ ആയി വരുന്ന പേജിൽ നിങ്ങൾ അന്വേഷിക്കുന്ന ജോലിയുടെ വിവരങ്ങൾ ഉൾപ്പെടെ എല്ലാം പൂരിപ്പിച്ചതിനുശേഷം സേവ് ചെയ്യുക.
ഏത് രാജ്യത്തെ ജോലിയാണോ വേണ്ടത്, ഹോം പേജിൽ Change Country എന്ന ഓപ്ഷനിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾ അന്വേഷിക്കുന്ന ഏതുതരം ജോലിയാണ് എന്ന് ടൈപ്പ് ചെയ്തതിനു ശേഷം Find Jobs എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിലവിലെ ഒഴിവുകൾ കാണാവുന്നതാണ്. ഈ പേജിൽ തന്നെ എക്സ്പീരിയൻസ്, ഉദ്ദേശിക്കുന്ന ശമ്പളം, ജോബ് ടൈപ്പ് തുടങ്ങിയ വിവരങ്ങള്‍ കൊടുത്താല്‍ നിങ്ങൾ അന്വേഷിക്കുന്ന തരത്തിലുള്ള തൊഴിൽ കണ്ടെത്താനാകും.
ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
