1515 ഒഴിവുകളിലേക്ക് ഗ്രൂപ്പ് C വിജ്ഞാപനം വന്നു

1515 ഗ്രൂപ്പ്-സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഇന്ത്യൻ എയർഫോഴ്സ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് ഒരു നല്ല അവസരം തന്നെ ആയിരിക്കും. ഓഫ്ലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28, 2021ലേക്ക് നീട്ടിയിരിക്കുന്നു.

തസ്തിക ഒഴിവുകളുടെ എണ്ണം
സീനിയര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ 2
സൂപ്പര്‍ ഇന്‍ടെന്റ് ( സ്റ്റോര്‍ ) 66
സ്റെനോ ഗ്രേഡ് -II 39
എല്‍.ഡി.സി 53
ഹിന്ദി ടൈപ്പിസ്റ്റ് 12
സ്റ്റോര്‍ കീപ്പര്‍ 15
സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ 49
കുക്ക് 124
പൈന്റെര്‍ 27
കാര്‍പ്പെന്റെര്‍ 31
ആയ 24
ഹൌസ് കീപിംഗ് സ്റ്റാഫ്‌ 345
ലോണ്ട്രി മാന്‍ 24
മെസ്സ് സ്റ്റാഫ്‌ 190
എം.ടി.എസ് 404
വല്‍ക്കനയിസര്‍ 7
ടയിലര്‍ 7
ടിന്‍സ്മിത്ത് 1
സി.എസ് & എസ്.എം.ഡബ്ല്യു 3
ഫയര്‍മാന്‍ 42
ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ 4
എഫ്.എം.ടി 12
ട്രേഡ്സ്മാന്‍ മേറ്റ്‌ 23
ലെതര്‍ വര്‍ക്കര്‍ 2
ടെര്‍ണര്‍ 1
വയര്‍ലസ് ഓപ്പറേറ്റര്‍ മെക്കാനിക് HSW Gd-II (WOM HSW) 1
മൊത്തം ഒഴിവുകളുടെ എണ്ണം 1515

സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കണക്ക് അല്ലെങ്കിൽ സ്ൽറാട്ടിക്സില്‍  ബിരുദം നേടിയവർക്കും ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്. സൂപ്പർ ഇന്ടെന്റ്റ് (സ്റ്റോർ) തസ്തികയില്‍ യോഗ്യത ബിരുദം ആണ്. സ്റെനോ ഗ്രേഡ് II , പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം.

ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്ടു ആണ് കൂടാതെ, ഇംഗ്ലീഷിൽ 35 wpm / ഹിന്ദി 30 wpm ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം. ഹിന്ദി ടൈപ്പിസ്റ്റ്-  പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം, നിശ്ചിത ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.

സ്റ്റോർകീപ്പർ തസ്തികയിലേക്ക് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാംക്ക്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിൽ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്കും ലൈറ്റ് & ഹെവി സിവിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

പത്താം ക്ലാസ് അല്ലെങ്കിൽ കാറ്ററങ്ങില്‍ ഡിപ്ലോമ ഉള്ളവർക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. പെയിൻറര്‍ തസ്തികയില്‍ പത്താം ക്ലാസ് ജയിച്ചവർക്കും ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും യോഗ്യതയുണ്ട്. കാർപെൻഡർ, ആയ, ഹൗസ് കീപ്പിംഗ് സ്റ്റാർ എന്നീ തസ്തികകളിൽ ആവശ്യമായ യോഗ്യത പത്താം ക്ലാസ് ആണ്. ആയ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ലോൺട്രി മാൻ (മെസ്സ് സ്റ്റാഫ്),  മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളില്‍ പത്താം ക്ലാസ് ജയിച്ചവർക്കും പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ തസ്തികകളും അവയുടെ വിവരങ്ങളും മനസ്സിലാക്കാൻ നോട്ടിഫിക്കേഷൻ  വായിച്ചു മനസ്സിലാക്യകുക, ശേഷം ആപ്ലിക്കേഷൻ കൂടാതെ യോഗ്യത, പ്രായം, പ്രവർത്തിപരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ അപേക്ഷകള്‍ അയക്കുക.

നോട്ടിഫിക്കേഷൻ  Click Here
അവസാന തീയതി മാറ്റിയ നോട്ടിഫിക്കേഷൻ  Click Here
അപ്ലിക്കേഷന്‍ ഫോം  Click Here

 

Leave a Reply