ആരോഗ്യ കേരളത്തില്‍ നിരവധി ഒഴിവുകള്‍

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ നിരവധി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നാഷണൽ ഹെൽത്ത് മിഷൻറെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ആണ് ഒഴിവുകൾ ഉള്ളത്. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ “nhmpkdhr.sn@gmail.com “എന്ന മെയിൽ ഐഡി യിലും മറ്റുള്ളവർ “nhmpkdhr@gmail.com” എന്ന മെയിൽ ഐഡി യിലും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും 28.5.2021 മുൻപായി അയക്കേണ്ടതാണ്.

ഫിസിയോതെറാപ്പിസ്റ്റ്:  ഫിസിയോതെറാപ്പിയില്‍ ബിരുദം ഉള്ളവർക്കും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്കും പ്രായം 40 വയസ്സിൽ കവിയാത്ത വർക്കും അപേക്ഷിക്കാം. 20,000 രൂപയാണ് പ്രതിമാസ ശമ്പളം.

ലാബ് ടെക്നീഷ്യൻ: പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പിന് അല്ലെങ്കിൽ പ്ലസ് ടു ബയോളജി 50% മാർക്ക്,മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ ആണ് യോഗ്യത. 40 വയസ്സാണ് പരമാവധി പ്രായം. 14,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്:  SSLC യും സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും JPHN കോഴ്സ് കഴിഞ്ഞവർക്കും KNC രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. പരമാവധി പ്രായം 40 വയസ്സ് ആണ്. പ്രതിമാസം 14,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ഫാർമസിസ്റ്റ് : ബി.ഫാം/ഡി.ഫാം കഴിഞ്ഞവർക്കും ഫാർമസിസ്റ്റ് കൗൺസിലിൽ രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. 40 വയസ്സാണ് പരമാവധി പ്രായം. 14,000 രൂപയാണ് പ്രതിമാസ ശമ്പളം.

സ്റ്റാഫ് നേഴ്സ് : GNM/BSC Nursing ആണ് ആവശ്യമായ യോഗ്യത. KNC രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായം 40 വയസ്സ്. പ്രതിമാസം 15,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ: അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ / പി.ജി.ഡി.സി.എ, ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം. 40 വയസ്സ് ആണ് പരമാവധി പ്രായം. 13,500 രൂപയാണ് ശമ്പളം.

കൗൺസിലർ : MSW  കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 14,000 + ടി.എ/ഡി.എ + കമ്മ്യൂണിക്കേഷൻ അലവൻസ് ആണ് .

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എം.ഫിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ആർ.സി.ഐ രജിസ്ട്രേഷൻ അഭികാമ്യം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം.

ഓഡിയോ മെട്രിക് അസിസ്റ്റൻറ്: BASLP-ല്‍ ബിരുദം/ D.H.L.S. RCI രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. 20,000 രൂപയാണ് പ്രതിമാസ ശമ്പളം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽകാർഡ്, പ്രവർത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്തു ഇമെയിൽ അയക്കേണ്ടതാണ്. ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും വെച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് “www.arogyakeralam.gov.in” എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെടാനുള്ള നമ്പർ 0491-2504695 / 8943374000.

ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply