ഇന്ദിരാ ഗാന്ധി സെൻറർ ഫോർ അറ്റോമിക് റിസൾട്ട് 337 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 3, 2021. സയൻറിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ, സ്റ്റെനോഗ്രാഫർ, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, കാൻറീൻ അറ്റൻഡ് തുടങ്ങി പതിമൂന്നോളം തസ്തികകളാണ് നിലവിലുള്ളത്.
സയൻറിഫിക് ഓഫീസർ -ഇ, ടെക്നിക്കൽ ഓഫീസർ- ഇ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. 78,800 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. സയൻറിഫിക് ഓഫീസർ-ഇ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പി.എച്ച്ഡി. ആണ്. എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞവർക്ക് ടെക്നിക്കൽ ഓഫീസർ – ഇ തസ്തികയിലേക്ക് അപേക്ഷിക്കാം.
ക്രെയിൻ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്കും ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും ആണ്. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്കും നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും ആണ്. അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഡിഗ്രി ആണ്.
പത്താം ക്ലാസ് പാസായവർക്കും ലൈറ്റ് ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും പ്രവർത്തി പരിചയം ഉള്ളവർക്കും ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റൻറ്, കാന്റീൻ അറ്റൻഡ് എന്നീ തസ്തികകളിൽ പത്താം ക്ലാസ് ആണ് ആവശ്യമായ യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക്, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3, 2021.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| അവസാന തീയതി നീട്ടിയ നോട്ടിഫിക്കേഷൻ | ലിങ്ക് |
