സന്ദർശന വിസയിൽ പോകുന്നവർക്ക് ആശ്വാസം. ഇനിമുതൽ വിസിറ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി. ഈ പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ സ്ഥാപന ഉടമകൾക്ക് സ്വയം സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരികയും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് ലഭിക്കുവാനും സഹായകമാകും.
കുവൈറ്റിൽ വാണിജ്യ സന്ദർശന വിസ വിസയിൽ എത്തുന്ന ആളുകൾക്ക് തൊഴിൽ വിസയിലേക്ക് മാറാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബിസിനസ് മേഖലയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിൽ ഒരു ഉത്തര വന്നിട്ടുള്ളത്.
സ്വകാര്യ സംരംഭകർക്ക് വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി മാൻപവർ അതോറിറ്റിയുമായി ചർച്ച ചെയ്തിരുന്നു. ഈ ശുപാർശയ്ക്ക് കൊറോണ എമർജൻസി കമ്മറ്റി അംഗീകാരം നൽകിയതായി മാൻ ഫോർ അതോറിറ്റി മേധാവി അറിയിച്ചിരുന്നു. ഈയൊരു ഉത്തരവ് തൊഴിൽ തേടുന്നവർക്കും തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളെ തേടുന്നവർക്കും വളരെ ഉപകാരപ്രദമാകും എന്നതുറപ്പാണ്.