1 ലക്ഷം ലാഭമുള്ള ബിസിനസ്

നമുക്കറിയാം ഒരു ബിസിനസ് ലാഭകരമാണ് എന്ന് പറയാൻ സാധിക്കുന്നത് നമ്മൾ കുറഞ്ഞ മുതൽ മുടക്കിൽ സംരംഭം ആരംഭിച്ചു കൊണ്ട് മാസംതോറും നല്ല ഒരു വരുമാനം ലഭിക്കുന്ന രീതിയാണ്. എന്നാൽ ഇതുപോലെ ആരംഭം കുറിക്കാൻ സാധിക്കുന്ന ഒരു ബിസിനസ് സംരംഭം ഉണ്ട്. മോപ്പ് സ്റ്റിക്ക് നിർമാണമാണ് നമുക്ക് ഒരു സംരംഭമായി തുടങ്ങാൻ സാധിക്കുന്നത്. ഇതിന്റെ പ്രത്യേകത ആർക്കുവേണമെങ്കിലും ഈ ബിസിനസ് സംരംഭവുമായി മുന്നോട്ടു പോകാൻ സാധിക്കുന്നു എന്നതാണ്. കൂടാതെ ആവശ്യമായ അസംസ്കൃതവസ്തുക്കളും മെഷീനുകളും നമ്മുടെ ചുറ്റുപാടുള്ള മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്നതുമാണ്.

എല്ലാ വീടുകളിലും, ഓഫീസുകളിലും, ഷോപ്പിംഗ് മാളുകളിലും തുടങ്ങി ഒട്ടു മിക്ക ഇടങ്ങളിലും ഈയൊരു ഉൽപ്പന്നം ഉപയോഗിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ ഒരു ഉൽപ്പന്നം മാർക്കറ്റിൽ വിറ്റഴിക്കാൻ വളരെ എളുപ്പവുമാണ്. ഈയൊരു ബിസിനസ് സംരംഭത്തിന് ആവശ്യമായി വരുന്ന അസംസ്കൃത വസ്തുവാണ് കോട്ടൻ യാണുകൾ. മാർക്കറ്റിൽ എല്ലാം തന്നെ സുലഭമായി ലഭിക്കുന്ന ഒരു ഉൽപ്പന്നം ആണിത്. കൂടാതെ ഇതിൻറെ മെഷീൻ നമുക്ക് ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്ക്,മാനുവൽ എന്നീ തരങ്ങളിൽ ലഭിക്കുന്നതാണ്. നമ്മുടെ ബഡ്ജെറ്റിന് അനുസരിച്ച് ഇവയിൽ ഏതും തെരഞ്ഞെടുക്കാം.

ഇതുവഴി നമുക്ക് എളുപ്പത്തിൽ തന്നെ മോപ്പ് സ്റ്റിക്കുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനാവശ്യമായ ഉള്ള കോട്ടൺ യാണുകൾ നമുക്ക് ഹോൾസെയിൽ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. ഇവ നമ്മൾ നിശ്ചിത അളവിൽ മുറിച്ചെടുത്തു പ്രെസ്സിങ് മെഷീനിന്റെ സഹായത്തോടുകൂടി കോട്ടൻ യാണുകൾ ക്ലിപ്പും ആയി യോജിപ്പിക്കുന്നു. ശേഷം സ്റ്റിക്ക് ലോക്ക് ചെയ്തു നമ്മൾ വിപണിയിലെത്തിക്കുന്നു . നമ്മൾ മാനുവൽ മെഷീൻ റെ സഹായത്തോടുകൂടിയാണ് ഈ സംരംഭം ആരംഭിക്കുന്നത് എങ്കിൽ ഏകദേശം 8,000 രൂപ മാത്രമാണ് മുതൽമുടക്ക് കൈവരുന്നത്. എന്നാൽ നമ്മൾ സെമി ഓട്ടോമാറ്റിക് മെഷീൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപയാണ് മെഷീനിന്റെ വിലയായി വരുന്നത്.

നമ്മൾ ഉത്പന്നവുമായി ഹോൾസെയിലറെ സമീപിക്കുമ്പോൾ ഏകദേശം ലഭിക്കുന്നത് 70 മുതൽ 90 രൂപ വരെയാണ്. നമുക്ക് ആകെ ചിലവ് ഒരു മോപ്പിന് വരുന്നത് 33 രൂപ മാത്രമാണ്. ഈ ഒരു ഉത്പന്നം നമ്മൾ വിപണിയിൽ എത്തിക്കുമ്പോൾ 140 വരെയാണ് വില ഈടാക്കുന്നത്. ഒരു മോപ്പിന് നമുക്ക് ലാഭം കിട്ടുന്നത് 37 രൂപയാണ്. ഇങ്ങനെ ദിവസം 100 മോപ്പ് വിൽക്കുകയാണെങ്കിൽ നമുക്ക് ഒരു മാസം ഒരു ലക്ഷത്തിന് മുകളിൽ സമ്പാദിക്കാൻ സാധിക്കുന്നു. ഏകദേശം മുഴുവനായും നമുക്ക് വരുന്ന ചിലവ് 65,000 രൂപ മാത്രമാണ് . തീർച്ചയായും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു ബിസിനെസ്സ് സംരംഭം തന്നെയാണിത്.

Leave a Reply