സ്വന്തമായി ഒരു ഭവനം ആഗ്രഹിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. നമുക്കറിയാം, ഒരു മനുഷ്യന്റെ ഏറ്റവും ആവശ്യമായ ഒന്നാണ് താമസിക്കാൻ ഒരു വീട്. ഇത്തരത്തിൽ സാമ്പത്തികമായി ബുദ്ധനിമുട്ടുന്ന ആളുകൾക്ക് വീട് നൽകാനായി സമരക്കാർ രൂപീകരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ഈ പദ്ധതി പ്രകാരം നിരവധി ആളുകളുടെ സ്വാപ്നമാണ് പൂവണിഞ്ഞത്.
കഴിഞ്ഞ പട്ടികയിൽ നിരവധി ആളുകൾ ഉൾപ്പെട്ടിട്ടില്ല. അത്തരത്തിൽ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചു.
ആദ്യഘട്ടത്തിൽ പട്ടികയിൽ ഇടപിടിക്കാനാകാത്ത അർഹതയുള്ളവർക്ക് ,അതായത് ഭവനരഹിതർക്കും ഭൂരഹിതർക്കും ഓഗസ്റ്റ് 1 മുതൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്. സ്വന്തമായോ അല്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതേ രീതിയിൽ ജൂലൈ 1 2020 മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട് . മാർഗ്ഗരേഖയിൽ പദ്ധതിയുടെ നിബന്ധനകളും മാനദണ്ഡങ്ങളും വിശദമാക്കിയിട്ടുണ്ട്.
