2000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ, കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നു. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി വഴി 2020 വർഷത്തിലെ അവസാന ഗഡു ആണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തുന്നത്. 2.5 ഹെക്ടറിൽ താഴെ കൃഷി ഭൂമിയുള്ളവർക്ക് ആണ് ഈ പദ്ധതി വഴിയുള്ള ആനുകൂല്യ൦ ലഭിക്കുന്നത്. മൂന്നാമത്തെ ഗഡു കൂടി ആകുമ്പോൾ ഈ വർഷവും 6000 രൂപ വീതം എല്ലാവര്ക്കും ലഭിക്കുന്നതായിരിക്കും.
2020 ആദ്യ ഗഡു ജനുവരി മാസഹോദ തന്നെ ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ രണ്ടാമത്തെ ഗഡുവായി 2000 രൂപയും ഏപ്രിൽ മാസത്തിൽ ലഭിച്ചിരുന്നു. നിലവിൽ 4 മാസത്തിൽ ഒരിക്കലാണ് ഈ തുക അകൗണ്ടുകളിൽ എത്തുന്നത്. മെയ് മാസത്തോടെ രണ്ടാം ഗഡുവിന്റെ വിതരണവും പൂർത്തിയായി. ഇപ്പോൾ ഇത് പുതിയ വിവരങ്ങൾ അനുസരിച്ച് മൂന്നാം ഗഡുവിന്റെ 2000 രൂപ ഓഗസ്റ്റ് മാസം ആദ്യത്തോടെ തന്നെ വിതരണ൦ ആരംഭിക്കുനതയിരിക്കും.
കേരളത്തിലെ കിസ്സാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാകുന്നത്. പുതുതായി നിലവില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് എല്ലാവര്‍ക്കും മെസ്സേജ് ലഭിച്ചിരുന്നു, ആധാര്‍ കാര്‍ഡിലെ പേരും രജിസ്റ്റര്‍ ചെയ്ത പേരും വ്യത്യാസം ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ തിരുത്തണം. അത്തരക്കാര്‍ക്ക് തുക ഇപ്പോള്‍ ലഭിക്കില്ല. ജനസേവ കേന്ദ്രങ്ങളിലോ അക്ഷയ കേന്ദ്രങ്ങളിലോ പോയി തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ സാധിക്കും.
