നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പുതിയ വിജ്ഞാപനം അനുസരിച്ച് നിരവധി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അവസരമുണ്ട്. യോഗ്യതയുള്ളവർക്ക് ടെക്‌നിഷ്യൻ, ടെക്നിക്കൽ അസ്സിസ്ടന്റ്, ടെക്നിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 30/07/2020 ന് മുൻപായി അപേക്ഷ സമർപ്പിക്കാം.

കോൺട്രാക്ട് ടെക്‌നിഷ്യൻ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്. പൂനെ, മുംബൈ,ബാംഗ്ലൂർ,കേരള എന്നിവടങ്ങളിലാകും നിയമനം നടക്കുന്നത്. പ്രതിമാസ ശമ്പളം 18,000 രൂപയായിരിക്കും. പ്ലസ് ടു ജയിച്ചവർക്കും ഡി എം എൽ ടി കോഴ്സ് ചെയ്തവർക്കുമാണ് യോഗ്യത. 30 വയസ്സാണ് പ്രായപരിധി.

കോൺട്രാക്ട് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ പൂനെ – 03 ഒഴിവുകൾ, മുംബൈ 1 ഒഴിവ്, ബാംഗ്ലൂർ 2 ഒഴിവുകൾ. 31,000/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷിക്കാനുള്ള യോഗ്യത ലൈഫ് സയൻസിൽ ഡിഗ്രീ കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയവും വേണം. 30 വയസ്സാണ് പ്രായപരിധി.

കോൺട്രാക്ട് ടെക്നിക്കൽ ഓഫീസർ തസ്തികയിൽ പൂനെ 8 ഒഴിവുകൾ, മുംബൈ 2 ഒഴിവുകൾ. 32,000/- രൂപയാണ് ശമ്പളം. ലൈഫ് സയൻസിൽ ഡിഗ്രി കൂടാതെ 5 വർഷത്തെ എക്സ്പീരിയൻസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. 30 വയസ്സാണ് പരമാവധി പ്രായപരിധി.

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ പൂനെ 3 ഒഴിവുകൾ, മുംബൈ 1 ഒഴിവ്, കേരള 3 ഒഴിവുകൾ. 17000 രൂപയാണ് പ്രതിമാസ ശമ്പളം. +2 ജയിച്ചവർക്കും മണിക്കൂറിൽ 15000 വാക്കുകൾ മണിക്കൂർ ടൈപ്പ് ചെയ്യാൻ കഴിയുന്നവർക്കുമാണ് അർഹതയുള്ളത്. 25 വയസ്സാണ് പ്രായപരിധി.മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്‌തികയിൽ 1 ഒഴിവാണുള്ളത്. 15,800/- രൂപയാകും ശമ്പളം. ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം ആണ് ആവശ്യമായ യോഗ്യത.

ജൂനിയർ ക്ലാർക്ക് തസ്തികയിൽ പൂനെ 06 ഒഴിവുകൾ, മുംബൈ 1 ഒഴിവ്. നിശയിച്ചിരിക്കുന്ന ശമ്പളം 16,000 രൂപയാണ്. +2 ആണ് യോഗ്യത, കൂടാതെ ടൈപിങ് സ്പീഡും (ഇംഗ്ലീഷ്- 35 wpm, ഹിന്ദി- 30 wpm) ഉണ്ടായിരിക്കണം. 25 വയസ്സിൽ കൂടാൻ പാടില്ല. നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply