കോവിഡ് 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ തേടുന്നവരുടെ ജീവിതം താറുമാറായി കിടക്കുകയാണ്. വളരെ ചെറിയ മുതൽമുടക്കിൽ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെയെല്ലാം വീട്ടിൽ ഉള്ള, എന്നാൽ നമ്മൾ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ പറ്റുമോയെന്ന് ആരും ചിന്തിച്ചു കാണില്ല അല്ലെ. അത്തരം ഒരു വസ്തുവിൽ നിന്ന് സമ്പാദിക്കാൻ പറ്റുമെന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
വെറും 10 രൂപ ദിവസവും മുടക്കിയാൽ ദിവസം 500 രൂപ വരെ കിട്ടുന്ന ഒരു ബിസിനസ്സാണ് സ്‌ത്രീകളുടെ പേഴ്സ് നിർമാണം. ജ്വല്ലറികളിലും ടെക്സ്സ്റ്റൈൽസ് ഷോപ്പുകളിലും ഈ ബിസിനെസ്സിനു ഡിമാൻഡ് ഉള്ളതിനാൽ 500 രൂപ വരെ സമ്പാദിക്കാൻ പറ്റും. നമ്മൾ ഉപയോഗിച്ചിട്ടു കളയുന്ന പഴയ തുണികൾ വെച്ചാണ് ഇതിന്റെ നിർമാണം. നിശ്ചിത അളവുകളിൽ തുണികൾ വെട്ടി തയ്യൽമെഷീനിന്റെ സഹായത്തോടെ മടക്കി തയിക്കുക. 10 രൂപയ്ക്കു കിട്ടുന്ന സിബ്ബ് പീസ് എടുത്ത് തുണിയുടെ സൈഡിൽ തയിച്ചു വെക്കുക.
എന്നിട്ട് തുണി ഒരു സൈഡ് കൊണ്ട് പകുതിയിലേറെ മടക്കി വെയ്ക്കുക. വീണ്ടും സ്റ്റിച് ചെയ്തു വൃത്തികേടായി കിടക്കുന്ന സൈഡുകൾ മുറിച് വൃത്തിയാക്കി വെയ്ക്കുക. ഇനി ആകർഷകമായ കളർ തുണികൾ കൊണ്ടും ഹെയർ പിൻ പോലുള്ളവയുടെ സാധനങ്ങൾ കൊണ്ടും പേഴ്സ് മനോഹരമാക്കാം. വെറും 10 രൂപയുടെ സിബ്ബ് പീസ് മാത്രമാണ് ഇതിൽ ചിലവഴിച്ചത്. എന്നാൽ മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ കൊണ്ട് വിറ്റാൽ 500 രൂപ വരെ നിങ്ങൾക്ക് ഒരു പേഴ്സിൽ നിന്നും സമ്പാദിക്കാൻ പറ്റുന്നതാണ്.
