ഈ കഴിഞ്ഞ വൈദ്യതി ബില്ല് ഒരുപാട് പേർക്ക് കൂടുതലായിരുന്നു എന്ന പരാതികൾ കേൾക്കുന്നുണ്ട്. എങ്ങനെയാണ് ബില്ല് ഇരട്ടിയാകുന്നതെന്നും ഇതിന് പരിഹാരമെന്താണെന്നും നോക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിങ് നിർത്തിവെക്കുകയും ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ബിൽ തയ്യാറാക്കിയിരുന്നത്. ഇത്തരം ബില്ലുകൾ മെയ് 3 കഴിഞ്ഞു അടച്ചാൽ മതിയെന്നും പ്രഖ്യാപിച്ചിരുന്നു. 2 മാസത്തെ റീഡിങ് എടുക്കുന്നതിന് പകരം കുറച്ചു പേർക്ക് 65 മുതൽ 75 ദിവസത്തെ റീഡിങ് ആണ് വന്നിട്ടുള്ളത്.
ഇങ്ങനെ ബിൽ തയ്യാറാക്കുമ്പോൾ കുറച്ചു പേർക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരുന്നു. എങ്ങനെയാണ് സ്ലാബ് മാറുന്നതെന്ന് നോക്കാം. നിങ്ങൾ ഉപയോഗിക്കുന്നത് 100 യൂണിറ്റ് വൈദ്യുതി ആണെങ്കിൽ ഒരു യൂണിറ്റിറ്റിന് 3.15 രൂപയാണ്. 101 മുതൽ 200 യൂണിറ്റ് വരെയാണ് ചിലവാക്കുന്ന കറണ്ട് എങ്കിൽ 3.7 രൂപയാണ് ചാർജ് വരുന്നത്. ഇനി വൈദുതി ഉപയോഗം 201 നും 300 ഇടയിൽ ആണെങ്കിൽ 4.8 രൂപയാകും ചാർജാകുന്നത്. 2 മാസത്തെ കൂടുതൽ റീഡിങ് വരുമ്പോൾ,അത് 2 മാസത്തെ ബില്ല് ആയിട്ടാണ് സോഫ്റ്റ്‌വെയർ സെറ്റ് ചെയ്തിരുന്നത്. എത്ര നാളത്തെ റീഡിങ് എടുത്താലും 2 മാസത്തെ ആയാണ് സോഫ്റ്റ്‌വെയർ അതിനെ കൂട്ടുന്നത്. ഇതാണ് ബില്ല് കൂടാനുള്ള കാരണമായി KSEB പറയുന്നത്. (വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക).
നിശ്ചയിക്കപ്പെട്ട നിരക്കിനപ്പുറം ഒരു ഉപഭോക്താവും തുക അടക്കേണ്ടി വരില്ല എന്നും KSEB ഉറപ്പ് നൽകുന്നുണ്ട്. ബില്ലുകളിൽ ഇത്തരം തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ബില്ല് അടയ്ക്കുന്ന സമയത്ത് തിരുത്താനുള്ള ഉത്തരവ് കൗണ്ടറുകളിൽ നൽകിയിട്ടുണ്ട്. ആരെങ്കിലും ഇത് കുറയ്ക്കാതെ ബില്ല് അടച്ചു പോയെങ്കിൽ അതെ അഡ്വാൻസ് ആയി വകയിരുത്തുകയും അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുമെന്നുമാണ് പറഞ്ഞിട്ടുള്ളത്. നിങ്ങൾ ഈ മാസം വന്ന യൂണിറ്റ് എത്രയെന്ന് നോക്കുക. 100,200,300,400 തുടങ്ങിയ നമ്പറിൽ നിന്ന് കുറച്ചു കൂടിയതാണ് യൂണിറ്റ് എങ്കിൽ നിങൾ അധികമായി ബില്ല് അടച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റും . ഒരു വെള്ള പേപ്പറിൽ പരാതി എഴുതി ഉദ്യോഗസ്ഥർക്ക് നൽകുക. നിങ്ങൾ അധികം അടച്ച തുക അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുന്നതാകും.
