സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Senior Research Fellows (6 ഒഴിവുകൾ ), Field Assistants (2 ഒഴിവുകൾ ) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനായി dolphincmfri@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/05/2020 ആണ്. ഒഴിവുകളും അതിന്റെ യോഗ്യത വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
Senior Research Fellows (SRFs) തസ്തികയിൽ 6 ഒഴിവുകളുണ്ട്. ആവശ്യമായ യോഗ്യത മറൈൻ ബിയോളജി/ സുവോളജി/ ലൈഫ് സയൻസിൽ M.Sc അല്ലെങ്കിൽ M.F.Sc ആണ്. കൂടാതെ NETവിദ്യാഭ്യാസവും 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. പുരുഷന്മാരുടെ പ്രായപരിധി 35 വയസ്സും സ്ത്രീകളുടെ പ്രായപരിധി 40 വയസ്സുമാണ്. 31,000/- രൂപയും + HRA ആയിരിക്കും ആദ്യത്തെ 2 വർഷത്തെ ശമ്പളം, മൂന്നാമത്തെ വർഷം 35,000 രൂപയും + HRA ആയിരിക്കും.
Field Assistants തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. ഈ തസ്തികയിൽ അപേക്ഷക്കാനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ പാസ്സായവർക്കാണ്. കൂടാതെ സമുദ്രയാത്രയ്ക്ക് യോജിച്ചവരും പ്രവർത്തി പരിചയം ഉള്ളവരും ആയിരിക്കണം. പുരുഷന്മാരുടെ പ്രായപരിധി 35 വയസ്സും സ്ത്രീകളുടെ പ്രായപരിധി 40 വയസ്സുമാണ്. അർഹതപ്പെട്ടവർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രായ [പരിധിയിലെ ഇളവ് ലഭിക്കുന്നതാണ്. 18000/- രൂപയും + HRA ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
താല്പര്യമുള്ളവർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം 20/05/2020 മുൻപായി അപേക്ഷിക്കുക. അപ്പ്ലിക്കേഷന്റെ കൂടെ വിദ്യാഭ്യാസം, എക്സ്പീരിയൻസ്, പ്രായം തെളിയിക്കുന്ന രേഖകളും ആവശ്യമാണ്. പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം dolphincmfri@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് “The Principal Investigator,Marine mammal project, Fishery Environment & Management Division, Central Marine Fisheries Research Institute, P.O.Box 1603, എറണാകുളം നോര്‍ത്ത് P.O., കൊച്ചി– 682018, Kerala ” എന്ന അഡ്രസ്സിൽ ബന്ധപ്പെടുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
