30 രൂപയ്ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

ആയുഷ്മാൻ ഭാരത് യോജന അഥവാ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന പദ്ധതിയിലൂടെ ഇന്ത്യയിലുള്ള നിർധനരായ 50 കോടിയിലധികം ആളുകൾക്ക് ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ ലഭിക്കുന്നു. PMJAY പദ്ധതിയിലൂടെ പ്രതി വർഷം 5 ലക്ഷം രൂപയുടെ ആജീവനാന്ത ആരോഗ്യ ഇൻഷുറൻസ് വെറും 30 രൂപയ്ക്ക് ലഭിക്കും. ആർ എസ് ബി വൈ പദ്ധതിയിൽ ഉള്ളവർക്കും ഈ പദ്ധതിയിൽ ചേരാൻ നടപടി ക്രമങ്ങൾ ആവശ്യമില്ല. ഈ പദ്ധതിയിൽ നിങ്ങൾ അർഹർ ആണോയെന്നറിയാൻ www.pmjay.gov.in എന്ന വെബ്സൈറ്റിൽ am I eligible എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.ശേഷം മൊബൈൽ നമ്പറും ക്യാപ്ച്ച കോഡും ടൈപ്പ് ചെയ്ത് Generate OTP യിൽ ക്ലിക്ക് ചെയ്യുക.

അതിന് ശേഷം സംസ്ഥാനം, പേര്‌, HHD നമ്പർ, റേഷൻ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വെച്ച് സെർച്ച് ചെയ്യുക. ഈ പദ്ധതിയിൽ യോഗ്യത നേടിയാൽ ഇ- കാർഡ് ലഭിക്കാൻ വേണ്ടി ആധാർ കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി PMJAY ക്യാമ്പിൽ പരിശോധിക്കേണ്ടതാണ്. ഈ പദ്ധതിയിൽ 2019 സെപ്തംബർ വരെ 18059 ആശുപത്രികൾ എം പാനൽ ചെയ്യുകയും 44,06,041 ഗുണഭോക്താക്കൾ ഉപയോഗപ്പെടുത്തുകയും 10 കോടി ഇ-കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.  ഇ- കാർഡ് ഉപയോഗിച്ച് രാജ്യത്തെ എം പാനൽ ചെയ്ത ഏത് ആശുപത്രികളിലും വ്യക്തികൾക്ക് മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും സൗജന്യ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

സർക്കാർ മാനദണ്ഡമനുസരിച്ചു ഗ്രാമങ്ങളിൽ പട്ടിക ജാതി പട്ടിക വർഗ കുടുംബം, 16 -59 വയസ്സിലുള്ള പുരുഷൻ/ വ്യക്തികൾ ഇല്ലാത്ത കുടുംബം, ഭിക്ഷാടനക്കാർ, ഭിന്നശേഷിക്കാർ, താത്കാലിക ജോലി ചെയ്യുന്ന ഭൂരഹിതർ, മേൽക്കൂര ഇല്ലാത്ത ഒറ്റമുറി കുടുംബം തുടങ്ങിയവർക്കും നഗരപ്രദേശങ്ങളിൽ ഡ്രൈവർ,  കണ്ടക്ടർ,  മെക്കാനിക്ക്,  ഇലക്ട്രിഷ്യൻ, പ്ലംബർ, ഗാർഹിക തൊഴിലാളികൾ,  നിർമാണ തൊഴിലാളികൾ തുടങ്ങിയവർക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. ഇരുചക്ര, മുച്ചക്ര, നാല് ചക്ര വാഹനങ്ങൾ, സർക്കാർ ജോലി, മോട്ടോർ കാർഷിക ഉപകരണങ്ങൾ/ ഫിഷിങ് ബോട്ടുകൾ, 10000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്നവർ, 50000 രൂപ ക്രെഡിറ്റ് പരിധി ഉള്ള കിസ്സാൻ കാർഡ് ഉള്ളവർ ഈ പദ്ധതിയിൽ അർഹർ ആയിരിക്കുന്നതല്ല.

Leave a Reply