തേൻ ബിസിനസ് ലാഭകരമായ ഒരു ബിസ്സിനെസ്സ് തന്നെയാണ്. ചെറു തെനീച്ചകൾ എങ്ങനെ ശേഖരിച്ച് നമ്മുടെ വീടുകളിൽ വളർത്താം എന്ന് നോക്കിയാലോ. മൂന്ന് തരം തെനീച്ചകളാണ് ഉള്ളത്. ഒന്ന് കാട്ടിൽ കാണുന്ന വലിയ തരം ഈച്ചകൾ, പിന്നെ നമ്മുടെ നാടുകളിൽ മരങ്ങളിൽ ഒക്കെ കാണുന്ന ഇടത്തരം ഈച്ചകൾ. ഇത് രണ്ട് വിധം ഈച്ചകളും അപകടകാരികളാണ്,കുത്തിയാൽ പരിക്ക് പറ്റും . പക്ഷെ ചെറു തെനീച്ചകൾ നമ്മുടെ വീടിന്റെ ഭിത്തികളിൽ,മതിലുകളിലും,മരങ്ങളുടെ പൊത്തിലും ഒക്കെയാണ് കാണാൻ കഴിയുന്നത്.അവ അതിന്റെ കൂടുകൾ പൊളിച്ചിട്ട് കുടങ്ങളിലോ മറ്റ് കൂടുകളിലോ ഒക്കെ ആക്കിയ ശേഷം വര്ഷം തോറും തേൻ ശേഖരിക്കാൻ സാധിക്കും.മാത്രമല്ല ഓരോ വർഷവും അതിന്റെ മുട്ടകൾ വേർതിരിച്ച് രണ്ടു കൂടുകളിൽ ആക്കാൻ സാധിക്കും.
പുതിയതായൊരു കൂട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.വീടിന്റെ സൈഡിലെ ഭിത്തിയിൽ ഉള്ള കൂട് പൊളിച്ച് അതിൽ നിന്നാണ് പുതിയ കൂട് ഉണ്ടാക്കുന്നത്.വീട്ടിൽ വളർത്തുന്ന കൂടുകളിൽ ഉറുമ്പ് വരുന്നതും ചിലന്തി വല കേട്ടതിരിക്കാനും ഉറുമ്പകളൊന്നും വരാതിരിക്കാനുള്ള ചോക്ക് കൂടിന്റെ പ്രവേശന ദ്വാരത്തിന് ചുറ്റും വരച്ച് കൊടുക്കുക. ഇനി പുതിയതായി ഒരു കൂട് ഉണ്ടാക്കാൻ പോകുമ്പോൾ നമ്മുക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മൺകുടുക്ക, ഒരു കവർ,ബലമുള്ള കയർ (എലെക്ട്രിക്കൽ വെയർ ആണെങ്കിൽ നല്ലത്). മതിലിൽ കാണുന്ന തേനീച്ച കൂടുകൾ പാരയോ അത് പോലത്തെ ആയുധങ്ങൾ ഉപയോഗിച്ച് പൊട്ടിക്കുക. മുട്ട പൊട്ടാതെ നോക്കി വേണം ചെയ്യാൻ. പൊളിച്ച് കഴിഞ്ഞാൽ മുട്ടയും പൂക്കട്ടയും കാണാം. അറയുടെ ഉള്ളിൽ ആണെങ്കിൽ തേനും ഉണ്ടാകും. അടുത്തതായി നമ്മൾ ചെയ്യേണ്ടത് മുട്ട ഇവിടുന്ന് എടുത്ത് കൂടുകളിലേക്ക് ആക്കാം.
ഇതിന്റെ കൂടെ പൂക്കട്ടയും വെക്കുക. പൊട്ടിപ്പോകാതെ വേണം മുട്ട എടുക്കാനും വെയ്ക്കാനും. ഒരുപാട് മുട്ട ഉണ്ടെങ്കിൽ രണ്ടു കൂടുകളിലേക്ക് മാറ്റാൻ സാധിക്കും. രണ്ടിലും ഓരോ കഷണം പൂക്കട്ട നിക്ഷേപിക്കണം. വള്ളത്തിനകത്തു നിന്നും നമ്മുക്ക് തേനും ലഭിക്കും. ഇനി കൂട് കവർ കൊണ്ട് മറക്കുക, മറക്കുമ്പോൾ ദ്വാരത്തിന്റെ ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ വെക്കണം. ശേഷം ഈച്ചകളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കൂട് പൊളിക്കുമ്പോൾ കിട്ടുന്ന മെഴുക് വെച്ച കൊടുക്കുക. പൊളിച്ച കൂടുകളിൽ നിന്നും പറന്ന ഈച്ചകൾ ഇനി ഈ പുതിയ കൂട്ടിലേക്ക് വരുന്നതായിരിക്കും.ശേഷം കുറച്ച മണിക്കൂറുകൾ (അടുത്ത ദിവസം പുലരുന്നതിന് മുൻപായി )കഴിഞ്ഞ ശേഷം കൂടെടുത്തിട്ട് ഒരു വർഷത്തേക്കോ ഒന്നര വർഷത്തേക്കോ വീടിന്റെ പുറക് വശത്തു കെട്ടിയിടാം. ഉറുമ്പ് ചിലന്തി ഒന്നും കയറാതെ സൂക്ഷിക്കുക.
