മുദ്ര വായ്പ എടുക്കാൻ ചെയ്യേണ്ടത്.

ഒരു ഈട് പോലും നല്‍കാതെ ലോണ്‍ എടുക്കാം.50,000 രൂപ വരെ പ്രധാന മന്ത്രിയുടെ മുദ്ര യോജന വഴി ലഭിക്കും.Micro Units Development and Refinance Agency Bank (മുദ്ര ബാങ്ക് ) സംരംഭം തുടങ്ങുന്നവർക്ക് ഒരു സഹായം കൊടുക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കുന്നത്. നിര്മ്മാണ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളത് വികസിപ്പിക്കുന്നതിനും ഈ പദ്ധതി വഴി സഹായം ലഭിക്കുന്നതാണ്. ആർക്കൊക്കെയാണ് ഈ ലോൺ ലഭിക്കുന്നതെന്നും ഇതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്നും ഒക്കെ അറിയാൻ തുടർന്ന് വായിക്കുക.

ശിശു, കിഷോർ, തരുൺ എന്നിങ്ങനെ 3 തരത്തിലുള്ള സ്കീമുകൾ ആണ് മുദ്ര ലോണിൽ ഉൾപ്പെടുന്നത്. ശിശു സ്‌കീമിൽ 50,000 രൂപ വരെയുള്ള വായ്പയും കിഷോർ സ്‌കീമിൽ 50,000 മുതൽ 5 ലക്ഷം വരെയുള്ള വയ്പ് ഉൾപ്പെടുന്നു. തരുൺ സ്‌കീമിൽ 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ ലഭ്യമാണ്. ആകെ തുകയുടെ 60% ശിശു സ്‌കീം വഴി നൽകാനാണ് തീരുമാനം. കൈ തൊഴിലുകളും കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ മെച്ചപ്പെടുത്താനാണ് ഈ തീരുമാനം. ഈ പദ്ധതിയിൽ നിന്നും നേരിട്ടുള്ള കാർഷിക പ്രവർത്തിയെ ഒഴിവാക്കിയിട്ടുണ്ട്, എങ്കിലും കാർഷിക ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റു ബന്ധപ്പെട്ട ആവശ്യങ്ങൾക്കും സഹായം ലഭിക്കുന്നതാണ്.

രുപേയ് കാർഡും ക്രെഡിറ്റ് കാർഡുമാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. യാതൊരു ഈടുമില്ലാതെയാണ് ഈ ഒരു ലോൺ അനുവദിക്കുക. വയ്പ് അനുവദിക്കുന്നതിനനുസരിച്ചു നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന രുപേയ് കാർഡാണ് വായ്‌പക്കാരന് നൽകുന്നത്. ലളിതമായ അപേക്ഷ ഫോറവും അനുബന്ധ രേഖകളും ആണ് മുദ്ര ലോൺ അപേക്ഷിക്കാനാവശ്യം. ബാങ്കിന്റെ ശാഖകളിൽ നിന്ന് തന്നെ ഫോറം ലഭിക്കും. അത് പൂരിപ്പിച്ചു കൂടെ സ്ഥിര താമസം തെളിയിക്കുന്ന രേഖകൾ, ജാതി തെളിയിക്കുന്ന രേഖകൾ, ബസ്സിനെസ് സ്ഥാപത്തിന്റെ ലൈസൻസ് ,പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോകൾ 2 എണ്ണം തുടങ്ങിയ രേഖകൾ ബാങ്കിൽ ഹാജരാക്കുക. ഒരു ധനകാര്യ സ്ഥാപനത്തിലും കുടിശ്ശിക ഉണ്ടാകാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ബാങ്കുമായി ബന്ധപ്പെടുക.

Leave a Reply