NIMR ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസര്‍ച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു.  സയിന്റിസ്റ്റ്  – ‘C'(MedicalMicrobiology), സയിന്റിസ്റ്റ് – B’ (Non Medical), പ്രൊജക്റ്റ്‌ ഓഫീസര്‍/സെക്ഷന്‍ ഓഫീസര്‍, പ്രൊജക്റ്റ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്‌, IT മാനേജര്‍/വെബ്‌ മാനേജര്‍, സീനിയര്‍ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്‌/UDC , MTS, ഇത്രയും ഒഴിവുകളിലേക്ക് മെയ്‌ 18 വരെ അപേക്ഷിക്കാവുന്നതാണ്. ആദ്യം 6 മാസത്തേക്ക് ആകും നിയമനം, പിന്നീട അത് ആവശ്യാനുസൃതം നീട്ടിയീക്കാം. ഒഴിവുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലിങ്കിനും തുടര്‍ന്ന്‍ വായിക്കുക.

സയിന്റിസ്റ്റ്  – ‘C'(MedicalMicrobiology) – 3 ഒഴിവുകള്‍ ഉണ്ട്. 64,000 (+ HRA)രൂപയാണ് ശമ്പളം. MBBSകഴിഞ്ഞു മൈക്രോബയോളജിയില്‍ PG എടുത്തിരിക്കണം.  40 വയസ്സ് വരെയാണ് പ്രായപരിധി. സയിന്റിസ്റ്റ് – B’ (Non Medical) തസ്തികയില്‍ 3 ഒഴിവുകളുണ്ട്. Rs 48,000+ HRA ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. സയന്‍സ്/ബയോടെക്നോളജി യില്‍ മസ്റെര്സ് ഡിഗ്രി, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് ആവശ്യമായ യോഗ്യത. കൂടുതല്‍ യോഗ്യത വിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍  വായിച്ചു മനസിലാക്കുക. 35 വയസ്സാണ് പ്രായപരിധി.

പ്രൊജക്റ്റ്‌ ഓഫീസര്‍/സെക്ഷന്‍ ഓഫീസര്‍ തസ്തികയില്‍ 4 ഒഴിവുകളുണ്ട്. 32,000 രൂപയാണ് ശമ്പളം. ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. 30 വയസ്സാണ് പ്രായപരിധി. പ്രൊജക്റ്റ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ 4 ഒഴിവുകളുണ്ട്. 31,000 രൂപയാണ് നിശ്ചയിചിരിക്കുന്ന ശമ്പളം. ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി 30 വയസ്സാണ്. IT മാനേജര്‍/വെബ്‌ മാനേജര്‍ 2 ഒഴിവുകള്‍. എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഡിഗ്രിയാണ് യോഗ്യത. 32,500 രൂപയാണ് ശമ്പളം. 30 വയസ്സാണ് പ്രായപരിധി.

സീനിയര്‍ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്‌/UDC തസ്തികയില്‍ 4 ഒഴിവുകളുണ്ട്. 17,000 രൂപയാണ് ശമ്പളം. +2 പാസ്‌ കൂടാതെ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡിഗ്രി കഴിഞ്ഞു ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 28 വയസ്സാണ് പ്രായപരിധി. MTS  തസ്തികയില്‍ 4 ഒഴിവുകളാണ് ഉള്ളത്. 15,800 രൂപയാണ് ശമ്പളം.ഹൈ സ്കൂള്‍ അല്ലെങ്കില്‍ തതുല്ല്യം ആണ് യോഗ്യത. 25 വയസ്സ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷന്‍ പറഞ്ഞ പ്രകാരം അപ്ലിക്കേഷന്‍ തയ്യാറാക്കി recruitment.nimr.icmr@gmail.com എന്ന മെയില്‍ ഐടിയില്‍ അയക്കുക.ഒഫീഷ്യല്‍   നോട്ടിഫിക്കേഷന്‍ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ഷോർട് ലിസ്റ്റ് ചെയ്ത് ഉദ്യോഗാർഥികളെ ഫോൺ വഴി ഇന്റർവ്യൂ നടത്തും.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply