മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ ആയ ട്രിയോയുടെ വിശേഷങ്ങൾ അറിയാം. ഇതിന് ലിഥിയം അയൺ ബാറ്ററി ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഫുൾ ചാർജിൽ 130 കിലോമീറ്റര് വരെ ഓടിക്കാൻ സാധിക്കും. അതിന് 6 യൂണിറ്റ് കറന്റ് വേണ്ടി വരും ഫുൾ ചാർജ് അകാൻ. മൂന്നോ നാലോ പേർക്ക് വരെ സഞ്ചരിക്കാൻ സാധിക്കും. ഇതിനെ 50 പൈസയാണ് ഒരു കിലോ മീറ്റർ സഞ്ചരിക്കാൻ ആവഷ്യ0. ഇതിന്റെ ബോഡി മുഴുവനും ഫൈബർ ആണ് . അതിൽ തന്നെ മുകളിൽ റെക്സിൻ വരുന്ന മോഡലും ഉണ്ട്.അതിന് പതിനായിരം രൂപ കുറവാണ്. ട്രിയോയുടെ ഓൺറോഡ് വില 2.75 ലക്ഷം രൂപയാണ്. ഇതിന്റെ ടാക്സ് നോക്കുകയാണെങ്കിൽ 5 വർഷത്തേക്ക് വെറും 1000 രൂപ മാത്രം. ഇൻഷുറൻസ് ഒമ്പതിനായിരം രൂപ.
ഒരുപാട് ആളുകൾ ഡീസൽ ഓട്ടോ ഉപയോഗിച്ചവർ ഇലക്ട്രിക്ക് ഓട്ടോ എടുക്കുന്നുണ്ട്, സൗണ്ട് ഇല്ല, പുക ഇല്ല. ഇതിന്റെ ബാറ്ററിക്ക് 3 വര്ഷം അല്ലെങ്കിൽ 80,000 കിലോ മീറ്റർ വാറന്റി കൊടുക്കുന്നുണ്ട്. മോട്ടോറിനും മൂന്ന് വർഷം വാറന്റി ഉണ്ട്. വണ്ടി എടുക്കുന്നവരെല്ലാം കയറ്റം കയറുന്നു എന്ന് പരിശോധിച്ചിട്ട് മാത്രമാണ് വണ്ടി എടുക്കാറുള്ളത്. എടുക്കാൻ താല്പര്യമുള്ളവർക്ക് ലോൺ എടുക്കാനുള്ള അവസരം കിട്ടുന്നുണ്ട്. വണ്ടി ഉപയോഗിക്കുന്ന ആളുകൾ പറയുന്നത് മുൻപ് ഉപയോഗിച്ച വണ്ടി വെച്ച് നോക്കുമ്പോൾ ദിവസേന 150 രൂപ വരെ ലാഭം കിട്ടുന്നുണ്ട്. അത് പോലെ യാത്ര ചെയ്യുമ്പോൾ കുലുക്കം ഒന്നും ഉണ്ടാകുന്നില്ല.
മെയ്ന്റനൻസ് ഒക്കെ വളരെ ചിലവ് കുറവാണ്. ഓയിൽ മാറേണ്ട ആവശ്യമില്ല, കേബിളുകൾ മാറേണ്ട ആവശ്യമില്ല. സാധാരണക്കാരന് ജീവിധമാർഗമായി ഉപയോഗിക്കാൻ എന്ത് കൊണ്ട് വളരെ ലാഭകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഉപയോഗിക്കുന്ന കസ്റ്റമറും ഇത് സമ്മതിക്കുന്നുണ്ട്. ഒട്ടും തന്നെ സൗണ്ട് ഇല്ല, മാത്രമല്ല സാദാരണ ഓട്ടോയിൽ ഉണ്ടാകുന്ന പോലത്തെ കുലുക്കം ഒന്നല്ല. ഓട്ടോ ഓടിച്ച് ജീവിത മാർഗം കണ്ടെത്തുന്നവർക്ക് ഇത് പോലെ ഇലക്ട്രിക്ക് ഓട്ടോ തിരഞ്ഞെടുക്കുന്നത് നല്ലതാണെന്ന് തന്നെയാണ് കൂടുതൽ പേരുടെയും അഭിപ്രായ൦. ഷെയർ ചെയ്ത് അവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.
