പഴയ ന്യൂസ്‌പേപ്പറിൽ നിന്ന് പണം ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ തുടങ്ങാവുന്ന ഒരു ചെറിയ ബസ്സിനെസ്സിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം എല്ലാ വീടുകളിൽ ന്യൂസ് പേപ്പറുകൾ ലഭ്യമായിരിക്കും, ഇത് വായിച്ചതിന് ശേഷം വീടിന്റെ ഏതെങ്കിലും മൂലയിൽ ഉപേക്ഷിക്കുകയാണ് പതിവ്. പിന്നീട് ചിലപ്പോൾ ഇത് കടകളിൽ കൊണ്ട് തൂക്കി വിൽക്കുന്നവരും ഉണ്ട്. കിട്ടുന്ന വിലയിൽ ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം വീട്ടിൽ പഴയ പത്രങ്ങൾ വെക്കുന്നത് സ്ഥലക്കുറവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഈ ന്യൂസ് പേപ്പറുകൾ, വായിച്ചു തീർത്ത പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എല്ലാം കൂടുതൽ ആളുകളും എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് നോക്കുന്നത്.

പക്ഷെ ഈ സാധനങ്ങളെല്ലാം കുറച്ചു കൂടി പണം കിട്ടുന്ന രീതിയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ഇവിടെ വിവരിക്കുന്നത്. ഈ പഴയ പേപ്പറുകളും ബുക്കുകളും ക്രഷ്‌ ചെയ്ത് വിൽക്കുന്നതെങ്ങനെ എന്ന് നോക്കാം. ഈ ക്രഷ് ചെയ്ത് പേപ്പറുകൾ കൂടുതലായും ഉപയോഗിക്കുന്നത് ഫ്രൂട്ട്സിന്റെ ഹോൾ സെയിൽ കച്ചവടക്കാരാണ്. ഇവർ ഫ്രൂട്സ് വെക്കുന്ന ബോക്സിൽ ക്രഷ് ചെയ്ത പേപ്പറുകൾ വെച്ചിട്ടാണ് പാക്ക് ചെയ്യുന്നത്. ഈ കച്ചവടക്കാറെ കണ്ടതിനു ശേഷം അവര്‍ക്കിത് ആവശ്യമുണ്ടെങ്കിൽ അവരുമായി സംസാരിച്ചു ഈ ബിസ്സിനെസ്സ് തുടങ്ങാം. ഒരു കിലോ ക്രഷ് ചെയ്ത് പേപ്പറിന് 18 രൂപയോളം വിലയുണ്ട് .

ഗ്ലാസ് മാനുഫാക്ച്ചർ ചെയ്യുന്ന സ്ഥലത്തും ഇത് ആവശ്യമുള്ളതാണ്. ഇങ്ങനെയുള്ള മൊത്ത കച്ചവടക്കാരെ കണ്ട് അവരുമായി ഒരു ധാരണ വരുത്തിയ ശേഷം ഈ ബിസ്സിനെസ്സ് തുടങ്ങാവുന്നതാണ്. ഇതിന് ഉപയോഗിക്കുന്ന മെഷീനും അതിന്റെ പ്രവർത്തനവും മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഏറ്റവും ചെറിയ മെഷീൻ രണ്ടായിരം മുതൽ 3000 രൂപയിൽ വരെ കിട്ടും. ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 4500 രൂപയോളം വരുന്ന മെഷീൻ മതിയാകും. ഇത് ഓൺലൈനായി വാങ്ങാൻ സാധിക്കും. ചെറിയ സംരംഭം തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

Leave a Reply