വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് അടക്കാം

വാഹന ഇൻഷുറൻസുകൾ നമ്മൾ ഓരോ വർഷവും പുതുക്കാറാണ് പതിവ്. അത് നമ്മൾ ഉപയോഗിക്കാതെ വീട്ടിൽ കിടക്കുന്ന വാഹനം ആണെങ്കിലും ശെരി. വിദേശത്തു ജോലി നോക്കുന്നവർ അത് പോലെ മറ്റുള്ള സംസ്ഥാനങ്ങളിൽ ഒക്കെ ജോലി നോക്കുന്നവർ വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് നാട്ടിൽ വരുന്നത്. അത് കൊണ്ട് തന്നെ വാഹനം ഉപയോഗിക്കുന്നത് വളരെ കുറവായിരിക്കും. അത്തരക്കാർക്ക് ഉപയോഗപ്രദമായ ഒരു ഇൻഷുറൻസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.നമ്മൾ വാഹനം എത്ര കിലോമീറ്റർ ഓടിക്കുന്നവോ, അതിനനുസരിച്ചു മാത്രം ഇൻഷുറൻസ് അടച്ചാൽ മതിയാകും. നിങ്ങൾ അടയ്‌ക്കേണ്ട പ്രീമിയം വാഹനം ഓടിച്ചതിന്റെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുന്നത്.

ഈ വ്യത്യസ്തമായ പോളിസിയുമായി ആദ്യം രംഗത്ത് വരുന്നത് ഭാരതി എഎക്എ ജനറൽ ഇൻഷുറൻസ് ആണ്. ഇതുസംബന്ധിച്ച് കമ്പനി കുറച്ചു ദിവസം മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു. തന്റെ വാഹനം ഒരു വർഷം എത്ര കിലോമിറ്റർ ഓടിയെന്ന കണക്ക് ഉടമ പറയുന്നതനുസരിച്ചാണ് പ്രീമിയം തീരുമാനിക്കുന്നത്. 2,500, 5000, 7500 കിലോമീറ്റർ എന്നിങ്ങനെയാണ് സ്ലാബ് നിശ്ചയിച്ചിട്ടുള്ളത്.ഭാരതി എഎക്എ ജനറൽ ഇൻഷുറൻസ് ഈ പുതിയ പ്രൊഡക്ടുമായി വന്നത് പോളിസി ബസാർ ഡോട്ട് കോമുമായി സഹകരിച്ചാണ്. ലോക്കഡോൺ ആയത് മുതൽ കൂടുതൽ പേരും വീട്ടിലിരുന്നുള്ള ജോലി ആയി, കുറെ പേര് അത്തരത്തിലുള്ള ജോലി അന്ന്വേഷിച്ചു തുടങ്ങി.

അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോളിസി നടപ്പിലാക്കുന്നതെന്ന് ഭാരതി എഎക്എ ജനറല്എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനവാസന്പറഞ്ഞു. ചിലരുടെ വീട്ടിൽ ഒന്നിലധികം വാഹങ്ങങ്ങളുണ്ട്. അത് കൊണ്ട് തന്നെ ഓരോ വാഹനവും വളരെ കുറച്ചു മാത്രമാകും ഉപയോഗിക്കുന്നത്. ഇനി മറ്റു ചിലരാകട്ടെ ദൂരെ യാത്രയോ മറ്റോ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ വാഹനം വാങ്ങിയിട്ടുണ്ടാകും. ചിലർ വാഹനം വാങ്ങി നാട്ടിൽ ഇട്ടിട്ട് വിദേശത്തോ അന്യ നാട്ടിലോ ആയിരിക്കും ജോലി. ഇത്തരക്കാർക്കെല്ലാം വളരെ ഉപകാരപ്പെടുന്ന ഇൻഷുറൻസ് പോളിസി ആയിരിക്കും ഇത്.ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്.

Leave a Reply