ധനസഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് ഉടന്‍.

- Sponsored Links -

കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിചിരുന്നു.ഇതിന്റെ ഭാഗമായി ഇത് വരെ സർക്കാരിന്റെ മറ്റു ധനസഹായമോ അല്ലെങ്കിൽ പെൻഷനുകളോ ലഭിക്കാത്തവർക്ക് 1000 രൂപ സഹായം ലഭിക്കും. BPL കാർഡ് ഉടമകൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇനി കുറച്ചു മുൻപ് ക്ഷേമനിധി വഴി സഹായം ചെയ്തിരുന്നു, ഈ ആനുകൂല്യം ലഭിച്ചവരും അതിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർക്കും ഈ തുക ലഭിക്കില്ല. ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഇതിന്റെ വിതരണം മെയ് 14 മുതൽ സഹകരണ ബാങ്കുകൾ വഴി തുടങ്ങുന്നതായിരിക്കും.ചുമതലപ്പെട്ട ഉദ്യോഗസ്ഥർ 1478236 അർഹത കുടുംബങ്ങളുടെ വീടുകളിലെത്തി ഈ പണം എത്തിക്കും. ഈ ലിസ്റ്റുകൾ തയ്യാറാക്കിയത് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാണ്. ഈ ലിസ്റ്റ് ബുധനാഴ്ച എല്ലാ റേഷൻ കടകളിൽ പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് സത്യപ്രസ്താവന പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.

- Sponsored Links -

ഉദ്യോഗസ്ഥൻ നിങ്ങളുടെ വീടുകളിലേക്ക് പണവുമായി വരുമ്പോൾ ഈ പൂരിപ്പിച്ച സത്യപ്രസ്താവന നൽകേണ്ടതുണ്ട്. ഈ സത്യപ്രസ്താവന എവിടെ നിന്ന് ലഭിക്കും എന്നും അത് പൂരിപ്പിക്കേണ്ട രീതിയും തുടർന്ന് വിവരിച്ചിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും സത്യപ്രസ്താവന പ്രിന്റ് എടുക്കാം. ഇതിൽ റേഷൻ ഉടമയുടെ പേര്, വയസ്സ്, കുടുംബത്തിലെ 3 മുതിര്‍ന്ന അംഗങ്ങളുടെ പേര്, ആധാര്‍ കാര്‍ഡ്‌ നമ്പര്‍, ആധാർ കാർഡ് നമ്പർ, മേല്‍വിലാസം, റേഷന്‍ കാര്‍ഡ്‌ നമ്പര്‍, ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, പിന്നീട് അതില്‍ പറയുന്ന 2 കാര്യങ്ങള്‍ വായിച്ചതിന് ശേഷം ഒപ്പിടുക. ഇത് നിങ്ങളുടെ വീട്ടില്‍ പണവുമായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുക.

സത്യപ്രസ്ഥാവന ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply