നമ്മുടെ രാജ്യത്ത് പ്രസവത്തിന് കവറേജ് കൊടുക്കുന്ന ഏതൊക്കെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ആണ് ലഭ്യമാകുന്നതെന്ന് നോക്കാം. ചില കമ്പനികൾ അവരുടെ ചില പ്രൊഡക്ടുകൾക്ക് മാത്രമാണ് പ്രസവത്തിന് ഹെൽത്ത് ഇൻഷുറൻസ് കവറേജ് നൽകുന്നത്. ഇത്തരത്തിൽ ഉള്ള പോളിസികൾ എടുക്കുന്നതിന് മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത് വെയ്റ്റിംഗ് പീരിയഡ് ആണ് . പോളിസി എടുത്ത് അവർ നിശ്ചയിച്ചിട്ടുള്ള വെയ്റ്റിംഗ് പീരീഡ് കഴിഞ്ഞാൽ മാത്രമാണ് കവറേജ് ലഭിക്കുന്നത്. മിക്ക കമ്പനികൾക്കും 2 മുതൽ 4 മാസം വരെയാണ് വെയ്റ്റിംഗ് പീരീഡ്.
മറ്റൊരു കാര്യമാണ് കുട്ടികളുടെ എണ്ണം. പരമാവധി രണ്ടു കുട്ടികൾക്ക് മാത്രമാണ് പോളിസി കവറേജ് ലഭിക്കുക. പിന്നെ മറ്റൊരു കാര്യം കുട്ടികളുടെ ജനന ഇടവേളയാണ്. ഒന്നാമത്തെ പ്രസവം കഴിഞ്ഞു കുറഞ്ഞത് 2 വർഷം കഴിഞ്ഞു അടുത്ത കുട്ടി ജനിക്കുമ്പോൾ മാത്രമാണ് കവറേജ് ലഭിക്കുക. ഈ പോളിസികൾക്ക് ഒരു കവറേജ് ലിമിറ്റ് ഉണ്ട്, നമ്മൾ 5 ലക്ഷം രൂപയുടെ പോളിസി ആണ് എടുത്തെങ്കിലും ആ തുക കിട്ടില്ല. വിവിധ കമ്പനികളിലും ഈ തുക വ്യത്യാസമാണ്.
ഇനി നമ്മൾ എടുത്ത പോളിസിയുടെ സം അശുയേർഡ് കൂടുന്നതിനനുസരിച്ചു കവറേജ് ലിമിറ്റും കൂടി കൊണ്ടിരിക്കും. ഇനി ഏതൊക്കെ കമ്പനികൾ അവരുടെ ഏതൊക്കെ പ്രൊഡക്ടിന് ആണ് പ്രസവത്തിന് കവറേജ് നൽകുന്നതെന്ന് നോക്കാം. Star Health ഇൻഷുറൻസിന്റെ ചില പ്രൊഡക്ടുകൾക്ക് ഈ സേവനം ലഭ്യമാണ്. ഇതിന്റെ കവറേജ് ലിമിറ്റ് നോക്കുമ്പോൾ 5 ലക്ഷം രൂപയുടെ പോളിസി ആണെങ്കിൽ നോർമൽ ഡെലിവറി ആണെങ്കിൽ 15000 രൂപയും സിസ്സേറിയൻ ആണെങ്കിൽ 25000 രൂപയുമാണ് ഇവരുടെ കവറേജ് ലിമിറ്റ്. 10 ലക്ഷം രൂപയുടെ പോളിസി ആണെങ്കിൽ നോർമൽ ഡെലിവറിക്ക് 30000 രൂപയും സിസ്സേറിയൻ ആണെങ്കിൽ 50000 രൂപയുമാണ് .2 വർഷമാണ് ഈ പോളിസിയുടെ വെയ്റ്റിംഗ് പീരീഡ്.
HDFC യുടെ ഹെൽത്ത് പോളിസി നോക്കുകയാണെങ്കിൽ അവരുടെ 2 പ്രൊഡക്ടിന് ആണ് പ്രസവ കവറേജ് ലഭിക്കുന്നത്. ഹെൽത്ത് സുരക്ഷയുടെ ഗോൾഡ് പ്ലാനിനും മെഡികെയർ എന്ന പ്ലാനിനും മാത്രമാണ് . 4 വർഷമാണ് ഇവരുടെ വെയ്റ്റിംഗ് പീരീഡ്. Manipal cinga ഹെൽത്ത് ഇൻഷുറൻസ് ആണെങ്കിൽ അവരുടെ പ്രൊ ഹെൽത്ത് പ്ലാൻ ഉള്ളവർക്കാണ് പ്രസവ കവറേജ് ലഭിക്കുന്നത്. അമ്പതിനായിരം രൂപ വരെ ലഭിക്കും, 4 വർഷമാണ് വൈയ്റ്റിങ് പീരീഡ്. കൂടുതൽ പോളിസികളും മറ്റു വിവരങ്ങളും മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.
