ഇന്റർഗ്രേൽ കോച്ച് ഫാക്ടറിയിൽ അവസരം.

ഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, നഴ്സിംഗ് സൂപ്പറിൻറെൻഡൻറ്, ഹൌസ് കീപ്പിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ 62 ഒഴിവുകൾ ആണുള്ളത്. റെയിൽവേയിൽ ജോലി നോക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. തലപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും മെയ് 17 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ യോഗ്യത വിവരങ്ങൾക്കും, ശമ്പളം , ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയവ താഴെ കൊടുത്തിട്ടുണ്ട്.

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (12 ഒഴിവുകൾ, 75,000 രൂപയാണ് ശമ്പളം ), ഫിസിഷ്യൻ (2 ഒഴിവുകൾ) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത MBBS ആണ്. 53 വയസ്സാണ് പ്രായപരിധി. നഴ്സിംഗ് സൂപ്പർഇൻഡെന്റന്റ് തസ്തികയിൽ 24 ഒഴിവുകളാണുള്ളത്. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 3 വർഷത്തെ നഴ്സിംഗ് ഡിഗ്രിയും രേജിസ്റെർഡ് നേഴ്സ് ആയിട്ടുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 20 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ശമ്പളത്തിന് പുറമെ മറ്റു അലവൻസുകളും ലഭിക്കുന്നതാണ്.കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക.

ഹൌസ് കീപ്പിങ് അസിസ്റ്റന്റ് തസ്തികയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. 24 ഒഴിവുകളാണ് ഉള്ളത്. 18,000/- രൂപയും മറ്റു അലവൻസുകളും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. എല്ലാ തസ്തികയിലും അർഹതപ്പെട്ടവർക്കുള്ള പ്രായ ഇളവ് ലഭിക്കുന്നതാണ്. https//icf.indianrailways.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ഫോൺ വഴി ഇന്റർവ്യൂ ചെയ്താകും അപേക്ഷിച്ചവരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 17 ആണ്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്

Leave a Reply