ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ (ISRO) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. സയന്റിസ്റ്/ എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ, ഡ്രാഫ്റ്സ്മാൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. SSLC, ITI, ഡിപ്ലോമ, ഡിഗ്രി തുടങ്ങിയു യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് യോഗ്യത അനുസരിച്ചു അപേക്ഷിക്കാം. വിവിധ തസ്തികയുടെ യോഗ്യത, ഒഴിവു വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും മറ്റും തുടർന്ന് വായിക്കുക.
സയന്റിസ്റ്/ എഞ്ചിനീയർ തസ്തികകളിൽ അപേക്ഷിക്കാനുള്ള യോഗ്യത പി ജി ആണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. ടെക്നിക്കൽ അസിസ്റ്റന്റ് ( ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, ഇലെക്ട്രിക്കൽ) തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ബന്ധപ്പെട്ട ട്രെഡിൽ ഡിപ്ലോമ ആണ്. 42 ഒഴിവുകളാണുള്ളത്. ടെക്‌നിഷ്യൻ (ഫിറ്റർ, മഷിനിസ്റ് , ഇലക്ട്രോണിക്സ്, IT, പ്ലംബർ, കാർപെന്റെർ, ഇലെക്ട്രിഷ്യൻ ) തസ്തികകളിൽ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രെഡിൽ ITI/NAC/NTC സെർട്ടിഫിക്കറ്റും ആവശ്യമാണ്.
ഡ്രാഫ്ട്മാൻ (മെക്കാനിക്കൽ ) തസ്തികയിൽ പത്താം ക്ലാസും ബന്ധപ്പെട്ട ട്രെഡിൽ ITI/NAC/NTC സെർട്ടിഫിക്കറ്റും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 20 ഒഴിവുകൾ ആണുള്ളത്.
ടെക്‌നിഷ്യൻ-ബി (കെമിക്കൽ )തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസും ലാബ് അസിസ്റ്റന്റ് കെമിക്കൽ പ്ലാന്റ് / അറ്റന്റന്റ് ഓപ്പറേറ്റർ ട്രെഡിൽ ITI/NAC/NTC സെർട്ടിഫിക്കറ്റും ആണ്. യോഗ്യത വിവരങ്ങൾ കൂടുതൽ വിശദമായി മനസ്സിലാക്കാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
യോഗ്യതയുള്ളതും താല്പര്യമായുള്ളതുമായ ഉദ്യോഗാർഥിക്കൾക്ക് യോഗ്യതയനുസരിച്ചുള്ള തസ്തികയിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നയി വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവസാന തീയതി തീരുമാനിച്ചിട്ടില്ല.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
