ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ടെക്‌നികൾ ഹൈ സ്കൂൾ പ്രവേശനം ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലേക്ക് പ്രവേശിക്കാൻ പോകുന്ന വിദ്യാർഥി നിങ്ങളുടെ വീട്ടിലോ അറിവിലോ ഉണ്ടെങ്കിൽ അവരുടെ ഭാവിയിലേക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ വിവരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലെ സർക്കാരിന്റെ കീഴിലുള്ള ടെക്നിക്കൽ ഹൈ സ്കൂളുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള സ്‌കൂളുകൾ ഉണ്ട്. എവിടെയെല്ലാം ഉണ്ടെന്നും ബന്ധപ്പെടേണ്ട നമ്പറും താഴെ ലിങ്കിൽ കൊടുത്തിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയും ഈ ഒരു പഠനം കൊണ്ട് ഉണ്ടാകുന്ന നേട്ടവുമെല്ലാം തുടര്‍ന്ന്‍ വിവരിക്കുന്നുണ്ട്.

ടെക്നിക്കല്‍ ഹൈ സ്കൂള്‍ എന്നത് എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നടത്തുന്ന ഒരു സ്ഥാപനം ആണ്. ഇവിടുന്ന് ലഭിക്കുന്ന ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം ഇലക്ട്രിക്കല്‍, വയറിംഗ്, വെല്‍ടിംഗ്, ഫിറ്റിംഗ്, സര്‍വെയിംഗ്,AC മെക്കാനിക്, ഓട്ടോമൊബൈൽ മെക്കാനിക് തുടങ്ങി ഒരുപാട് ട്രെയ്‌ഡുകൾ ലഭ്യമാണ്. ഇത്തരത്തിൽ ഏതെങ്കിലും ഒരു മേഖലയിൽ മികവ് പുലർത്തുന്ന രീതിയിൽ ജോലി പഠിപ്പിച്ചു കൊടുക്കുകയാണ്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിച്ചാൽ SSLC സർട്ടിഫിക്കറ്റ് കൂടാതെ ഒരു തൊഴിൽ പഠിച്ച സർട്ടിഫിക്കറ്റ് കൂടെ ഇവിടെ നിന്നും ലഭിക്കുന്നതാണ്.ഏഴാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞു എട്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

കോവിഡ് 19 പശ്ചാത്തലത്തിൽ അപേക്ഷ ഓൺലൈനായി ആണ് സമർപ്പിക്കേണ്ടത്. www.polyadmission.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.മെയ് 13 മുതൽ അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 21. ഓൺലൈനായി തിരഞ്ഞെടുക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മെയ് 22. ഓൺലൈനായി പരാതികൾ മെയ് 23 ന് സമർപ്പിക്കാം. തിരഞ്ഞെടുക്കുന്ന അന്തിമ പട്ടിക മെയ് 25 ന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ജൂൺ 1 ന് ആരംഭിക്കുമെന്നാണ് നോട്ടിഫിക്കേഷനിൽ പറയുന്നത്. പോളിടെക്‌നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് കൂടാതെ ടെക്‌നിക്കൽ സ്‌കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ വിവരവും ബന്ധപ്പെടേണ്ട നമ്പറും താഴെ ലിങ്കിൽ കൊടുത്തിട്ടുണ്ട്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
സ്‌കൂളുകളും ബന്ധപ്പെടേണ്ട നമ്പറും ലിങ്ക്

Leave a Reply