കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം കിട്ടുന്ന ഒരു ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. വീട്ടുജോലി കഴിഞ്ഞിരിക്കുന്ന വീട്ടമ്മമാർക്കും കുടുംബശ്രീ, അയൽകൂട്ടം പോലുള്ള സംഘങ്ങൾക്ക് മെഷീൻ ഉപയോഗിച്ച് ഇതു പോലെയുള്ള ഫുഡ് മേക്കിങ് ബിസിനസ്സ് ചെയ്യാവുന്നതാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ടൗണിന് ശേഷം അധികം ആളുകൾ ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തുടങ്ങാവുന്ന ബിസ്സിനസ്സുകളെ പറ്റി അന്വേഷിക്കാറുണ്ട്. അത്തരക്കാർക്ക് ഈ സംരഭം തുടങ്ങാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ചോക്ലേറ്റ് മെൽറ്റിങ് മെഷീൻ വെറും 699 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ ലോക്ഡൗൺ മൂലം ഇപ്പോൾ മെഷിനിന്റെ വില ലഭ്യമല്ല. എന്നിരുന്നാൽ പോലും 1200 രൂപയ്ക്കുള്ളിൽ മെഷിനിനു പുറമെ ചോക്ലേറ്റ് ബാർ, വർണ്ണ കടലാസുകൾ തുടങ്ങിയവയുടെ ചിലവുകൾ നിർത്താൻ കഴിയും.മെഷിനിന്റെ മൗൾഡിലേക്ക് ചോക്ലേറ്റ് ബാർ ഇട്ടു അലിയിപ്പിച്ച ശേഷം മെഷിനിന്റെ കൂടെ വിവിധ ആകൃതിയിലുള്ള ഡൈയിലേക്ക് മെൽറ്റഡ് ചോക്ലേറ്റ് ഒഴിച്ചു വെച്ച് ഡ്രൈ ആക്കുക.
തുടർന്ന് മേൽ പറഞ്ഞതു പോലെയുള്ള വർണ കടലാസ്സുകൾ കൊണ്ട് ഭംഗിയായി പൊതിഞ്ഞു ഷോപ്പുകളിൽ വിൽക്കുക. ആമസോണിൽ ഈ മിഠായികൾ 100 ഗ്രാമിന് 240 രൂപയ്ക്ക് വിൽക്കുന്നത് പോലെ വില അടിസ്ഥാനമാക്കി വിൽക്കുക.ചോക്ലേറ്റ് ബാറിനും വർണ്ണ കടലാസ്സുകൾക്കും വില കുറവായതിനാൽ ആമസോണിൽ ഡെലിവറി ചാർജസ് ഉണ്ടാകുമെന്നതിനാൽ ഇവ ബൾക്ക് ആയി വാങ്ങാൻ ശ്രദ്ധിക്കുക. പുരുഷന്മാർക്കും വീട്ടമ്മമാർക്കും ഈ സംരംഭം വളരെ എളുപ്പത്തിൽ തുടങ്ങാവുന്നതാണ്. സ്വന്താമായി സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഇത് ഷെയർ ചെയ്ത് എത്തിക്കുക.
