സൗജന്യ കിറ്റ് വിതരണം മെയ് 20 വരെ.

നമ്മുടെ സംസ്ഥാന സർക്കാർ കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം റേഷൻ കടകൾ വഴി പുരോഗമിച്ചു വരികയാണ്. BPL കാർഡുടമകളുടെ കിറ്റ് വിതരണം പൂർത്തിയായി. ഇനി അടുത്തതായി കിറ്റ് വിതരണം വെള്ള കാർഡുടമകൾക്കാണ്. അവരുടെ വിതരണ൦ ഇന്ന് മുതൽ (മെയ് 15) ആരംഭിക്കുന്നതാണ്. എല്ലാ കാർഡ് ഉടമകൾക്കും ഒരുമിച്ചു വിതരണം നടക്കുകയില്ല. ഇത് വരെ നടന്നു വന്നത് പോലെ കാർഡിന്റെ അവസാന നമ്പർ അടിസ്ഥാനത്തിൽ വെവ്വേറെ ദിവസങ്ങളിലാകും വിതരണം.

വെള്ളക്കാർഡുടമകൾക്ക് ഉള്ള സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 15 മുതൽ 20 തീയതികളിൽ ആണ് മുൻഗണന വിഭാഗങ്ങളായ നോൺ സബ്സിഡി APL കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭിക്കുന്നത്. 20 കഴിഞ്ഞാൽ കിറ്റ് വിതരണം അവസാനിക്കുമെന്നാണ് അറിയുന്നത്. പൊതുവിതരണ വിഭാഗത്തിന്റെ അറിയിപ്പ് അനുസരിച്ച് കാർഡിന്റെ അവസാന നമ്പർ അനുസരിച്ചാകും കിറ്റ് വിതരണം നടക്കുന്നത്.

കാർഡിന്റെ അവസാന അക്കം” 0 ” ആണെങ്കിൽ നിങ്ങൾക്ക് മെയ് 15 ന് തന്നെ കിറ്റ് വാങ്ങാനാവുന്നതാണ്. ഇനി കാർഡിന്റെ അവസാന നമ്പർ “1,2 “ആണെങ്കിൽ മെയ് 16 നും “3,4,5 ” എന്ന അവസാന അക്കം ഉള്ള കാർഡുടമകൾക്ക് മെയ് 18, ” 6,7,8 ” എന്നീ അക്കങ്ങളിൽ അവസാനിക്കുന്നത് മെയ് 19 നും ആണ് വിതരണം നടക്കുന്നത്. 9 എന്ന നമ്പറിൽ അവസാനിക്കുന്ന കാർഡുടമകൾക്കും അതിന് മുൻപ് കിറ്റ് വാങ്ങാൻ വിട്ട്പോയവർക്കും മെയ് 20 ന് വാങ്ങാവുന്നതാണ്. ഈ അറിവ് കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

Leave a Reply