കാലിക്കറ്റ് , അണ്ണാ യൂണിവേഴ്സിറ്റികളിൽ ജോലി നേടാം

കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നിരവധി തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. തിയേറ്റർ ഫോട്ടോഗ്രാഫർ തസ്തികയിലേക്കാണ് വിജ്ഞാപനം വന്നിട്ടുള്ളത്. SSLC പാസ്സായിരിക്കണം, കൂടാതെ അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും ഫോട്ടോഗ്രാഫിയിൽ സർട്ടിഫിക്കറ്റ്, KGTE ഡിപ്ലോമ അല്ലെങ്കിൽ ഡ്രായിങ് & പെയിന്റിംഗ് സർട്ടിഫിക്കറ്റ്, കൂടാതെ പ്രവർത്തി പരിചയവും വേണം. 30,385 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

36 വയസ്സ് വരെയാണ് പ്രായപരിധി (പ്രയപിരിധിയിൽ ഉള്ള ഇളവ് സർക്കാർ ഉത്തരവ് പ്രകാരം അര്ഹതയുള്ളവർക്ക് ലഭിക്കും). താല്പര്യമുള്ളവരും യോഗ്യതയുള്ളവരും 25.05.2020 മുൻപായി അപേക്ഷിക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കും (നോട്ടിഫിക്കേഷൻ വായിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ).

അണ്ണാ യൂണിവേറിസ്റ്റി ചെന്നൈയിൽ പ്യൂൺ കം ഡ്രൈവർ തസ്തികയിലേക്ക് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം. എട്ടാം ക്ലാസ് ജയിച്ചവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. 6 മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർക്ക് റെസ്യുമെ കൂടാതെ പാസ്പോര്ട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ 29.05.2020 മുൻപായി നോട്ടിഫിക്കേഷൻ പറഞ്ഞ വിലാസത്തിൽ അയക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (കാലിക്കറ്റ് സർവ്വകലാശാല) ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം(കാലിക്കറ്റ് സർവ്വകലാശാല) ലിങ്ക്
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ( അണ്ണാ യൂണിവേറിസ്റ്റി) ലിങ്ക്

Leave a Reply