ആരോഗ്യ കേരളം വിളിക്കുന്നു.

ആരോഗ്യ കേരളം യോഗ്യരായ ഉദ്യോഗാർഥികളെ വിളിക്കുന്നു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ പകർന്നു കൊണ്ടിരിക്കുന്ന മഹാ മാരി, കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നിയമനം. വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യ കേരളം മുഖേന 2 മാസത്തെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതിയും മറ്റും അറിയാൻ തുടർന്ന് വായിക്കുക.

എം എൽ ടി/ ഡി എം എൽ ടി, കേരള പാരാ മെഡിക്കൽ കൌൺസിൽ രെജിസ്ട്രേഷൻ രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമാണ് അപേക്ഷകർക്ക് ആവശ്യമായ യോഗ്യത. 14,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 40 വയസ്സാണ് പ്രായപരിധി. ഓൺലൈനായി അപേക്ഷിക്കുന്നവരിൽ നിന്നും വീഡിയോ കാൾ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നവർക്കാണ് നിയമനം. അപേഷിക്കേണ്ട അവസാന തീയതി മെയ് 17 വൈകുന്നേരം 5 മണി വരെയാണ്.

ഔദ്യോഗിക വെബ്സൈറ്റ് വഴി (www.nhmtvm.com അല്ലെങ്കിൽ www.arogyakerlam.gov.in) ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്റർവ്യൂ സമയവും മീറ്റിംഗ് ഐഡിയും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിൽ ലഭ്യമാകും. നിശ്ചയിച്ചിരിക്കുന്ന സമയത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവർക്ക് പിന്നീട് അവസരം ലഭിക്കുന്നതല്ല . നോട്ടിഫിക്കേഷൻ നന്നായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ തൊഴിൽപരമായ വാർത്ത ഷെയർ ചെയ്ത് എത്തിക്കുക.

Leave a Reply