ലൈഫ് പാർപ്പിട പദ്ധതി 2020 അപേക്ഷിക്കാം

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നു. സംസ്ഥാന സർക്കാർ അവിസ്‌കരിക്കുന്ന പദ്ധതിയായ ലൈഫ് മിഷന്റെ അടുത്ത ഘട്ട പ്രവർത്തനം ഇപ്പോൾ തന്നെ ആരംഭിക്കുന്നതാണ്. നിലവിൽ സ്വന്തമായി ഒരു പാർപ്പിടം ആവശ്യമുള്ളവർക്ക് അപേക്ഷ വെക്കാനുള്ള അവസരമാണ് വരുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ സൗജന്യമായി വീടുകൾ നിർമിച്ചു നൽകുമ്പോൾ PMAY പദ്ധതി തുടങ്ങിയ എല്ലാ പദ്ധതി കൂടി ഒരുമിപ്പിച്ചു കൊണ്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോട് കൂടി കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൂടി സംയോജിപ്പിച്ചു അർഹരായ ആളുകൾക്ക് സൗജന്യമായി വീട് നിർമിച്ചു കൊടുക്കുകയാണ്. വിശാലമായി പണിയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കൂടുതലായി ചിലവാകുന്ന പൈസ മാത്രമാണ് ഗുണഭോകതാവിന്റെ കയ്യിൽ നിന്നും ചിലവാക്കുന്നത്. സംസ്ഥാനത്തിൽ 2011ൽ നടത്തിയ സാമൂഹിക സാമ്പത്തിക സെൻസസിന്റെ അടിസ്ഥാനത്തിലാണ് അർഹരായ ഗുണഭോകതാക്കളെ തിരഞ്ഞെടുക്കുന്നത്. കുടുംബശ്രീ ഉദ്യോഗസ്ഥരും SC/ST പ്രൊമോട്ടർമാരും ഒക്കെയാണ് അർഹരായ ആളുകളെ കണ്ടെത്താൻ സഹായിക്കുന്നത്.

അങ്ങനെ ഉണ്ടാക്കിയ ലിസ്റ്റില്‍ അര്‍ഹാരയവര്‍ക്ക് ഇടംപിടിക്കാന്‍ കഴിയാത്ത പക്ഷം അവര്‍ക്ക് അപ്പീല്‍ നടത്താന്‍ അവസരം ഉണ്ടായിരുന്നു. അന്ന് അതിന് കഴിയാത്തവര്‍ക്കും ഭൂരിരഹിതാരായ വീടില്ലാത്തവര്‍ക്കും ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ അവസരമുണ്ട്. അപേക്ഷന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള അവസരം ഇപ്പോള്‍ ഉണ്ട്. ഇപ്പോള്‍ ജീര്‍ണ അവസ്ഥയിലുള്ള വീട് ഉള്ളവര്‍ക്കും അപേക്ഷിക്കാം.ഭൂമി ഭാഗം വെച്ച് നല്‍കിയപ്പോള്‍ ഭൂമി കൈവശമില്ലാത്തവര്‍ക്കും അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply