കേരളം ഖാദി വില്ലജ് ഇൻഡസ്ട്രീസ് ബോർഡിൽ ബി കീപ്പിങ് ഫീൽഡ് മാന് (കാറ്റഗറി നമ്പർ139/2021) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ബി കീപ്പിങ് ഫീൽഡ് മാന് തസ്തികയിൽ 17 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 19,000 രൂപ മുതൽ 43,600 രൂപ വരെയാണ്. നിയമന രീതി നേരിട്ടുള്ള നിയമനം ആയിരിക്കും. 18-36 വയസ്സാണ് പ്രായപരിധി. 2.1.1985 നും 1.1.2003 നുമിടയിൽ ജയിച്ചവർക്കാണ് യോഗ്യതയുള്ളത്. അർഹതയുള്ള വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി ചെയ്‌തിട്ടുള്ളവർ ആദ്യത്തെ പ്രൊവിഷണൽ നിയമന കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നെങ്കിൽ അവരുടെ പ്രൊവിഷണൽ സർവീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് പരമാവധി 05 വർഷം വരെ അനുവദിക്കുന്നതാണ്.
ആവശ്യമായ യോഗ്യതകൾ: 1.SSLC അഥവാ കേരള സർക്കാർ അംഗീകൃത തത്തുല്ല്യ പരീക്ഷ പാസായിരിക്കണം. 2.പുണെയിലെ സെൻട്രൽ ബി റിസർച്ച് & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എപിയറ്റിസ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അഥവാ ഖാദി & വില്ലജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യത.
