സഹകരണ ആശുപത്രിയിൽ അക്കൗണ്ടൻറ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ, വെഹിക്കിൾ സൂപ്പർവൈസർ, നേഴ്സിങ് എഡ്യൂക്കേറ്റർ, ഡയറ്റീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ, അനസ്തേഷ്യ ടെക്നിഷ്യൻ, ഓ.റ്റി ടെക്നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് കീഴിലുള്ള എൻ.എസ് സഹകരണ ആശുപത്രിയിലാണ് ഒഴിവുകൾ.
തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ:
അക്കൗണ്ടൻറ്- ബി.കോം (കോർപ്പറേഷൻ) അല്ലെങ്കിൽ ബിരുദവും എച്ച്.ഡി.സി / ജെ.ഡി.സി യും 03 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം.
ക്വാളിറ്റി കൺട്രോൾ ഓഫീസർ- അംഗീകൃത എം.എച്ച്.എ അല്ലെങ്കിൽ ബിരുദവും പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും വേണം.
വെഹിക്കിൾ സൂപ്പർവൈസർ- എസ്.എസ്.എൽ.സി- യും പൊതുമേഖലയിൽ പ്രവർത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം.
നഴ്സിങ് എഡ്യൂക്കേറ്റർ- എം.എസ്.സി നഴ്സിംഗ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആണ് ആവശ്യമായ യോഗ്യത.
ഡയറ്റീഷ്യൻ- എം.എസ്.സി ഫുഡ് സയൻസ്/ എം.എസ്.സി ന്യൂട്രീഷ്യനും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബി.എസ്. സി ഹോം സയൻസ് /ന്യൂട്രീഷൻ കഴിഞ്ഞ് പിജി ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ- ബി.എസ്.സി എം.എൽ.ടി / ഡി.എം.എൽ.ടി കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
റസിഡൻഷ്യൽ ട്യൂട്ടർ- ബി.എസ്.സി നേഴ്സിങ്, രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
അനസ്തേഷ്യ ടെക്നിഷ്യൻ- അനസ്തേഷ്യ ടെക്നീഷ്യൻ കോഴ്സ് പാസായവർക്കും രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും ആണ് യോഗ്യത.
ഓ.ടി. ടെക്നീഷ്യൻ- തീയേറ്റർ ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5, വിശദവിവരങ്ങൾക്കും അപേക്ഷ ഫോറവും ലഭിക്കുവാൻ www.nshospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
