RITES ല്‍ ജോലി അവസരം.

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസ് ലിമിറ്റഡ് 146 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ്, ഡിപ്ലോമ അപ്പ്രെന്റിസ്, ട്രൈഡ് അപ്പ്രെന്റിസ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 12, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

ഗ്രാജുവേറ്റ് തസ്തികയിൽ പ്രതിമാസം 10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന സ്റ്റൈപ്പൻഡ്. എഞ്ചിനീയറിംഗ് ബിരുദം വിഭാഗത്തിലേക്ക് 76 ഒഴിവുകളും ബിരുദം വിഭാഗത്തിലേക്ക് 20 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമ തസ്തികയിൽ 12,000 രൂപയാണ് സ്റ്റൈപ്പൻഡ്. 15 ഒഴിവുകളാണുള്ളത്. എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ് ആവശ്യമായ യോഗ്യത. ട്രേഡ് അപ്പന്ഡിസ് തസ്തികയിൽ 10,000 രൂപയാണ് സ്റ്റൈപ്പൻഡ്. ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. 35 ഒഴിവുകളാണുള്ളത്.

അപേക്ഷിക്കേണ്ട രീതി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. എന്ജിനീറിംഗ്/ ഡിപ്ലോമ കഴിഞ്ഞവർ “www.mhrdnats.gov.in” വെബ്സൈറ്റിലും ഐ.ടി.ഐ, ഡിഗ്രീ യോഗ്യതയുള്ളവർ ” apprenticeshipindia.org” എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യുക. അപേക്ഷകൾ മെയ് 12 2021 മുൻപായി സമർപ്പിക്കുക. നോട്ടിഫിക്കേഷൻ ലിങ്ക്, വെബ്സൈറ്റ് ലിങ്ക്, ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply