മെഗാ തൊഴിൽ മേള – 16 കമ്പനികളിലേക്ക് 700 ഒഴിവുകള്‍

എംപ്ലോയബിലിറ്റി സെൻറർ കോട്ടയം, ഡിസ്ട്രിക്ട് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഇടുക്കി& ഗവൺമെൻറ് കോളേജ് കട്ടപ്പന എന്നീ സ്ഥാപനങ്ങൾ ഒരുമിച്ച് നടത്തുന്ന നിയുക്തി-2021 ജോബ് ഫെയർ നിരവധി കമ്പനികളിലേക്ക് വിവിധ തസ്തികകളിലായി ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ അവസരം. ഗവൺമെൻറ് കോളേജ് കട്ടപ്പന, ഇടുക്കി എന്നീ സ്ഥലങ്ങളിലായി നവംബർ 17, 2021 രാവിലെ 9 മണിക്ക് നടക്കുന്നഇൻറർവ്യൂ-ൽ പങ്കെടുക്കുക.

കമ്പനികൾ : ഓക്സിജൻ,ദി ഡിജിറ്റൽ ഷോപ്,ടി.വി.എസ്, മലബാർ ഗോൾഡ് & ഡൈമൺസ്, എസ്.ബി.ഐ കാർഡ്‌സ്, ടൊയോട്ട, ആയുർ കെയർ, ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ, ഐ.ഡി.എഫ്.സി ബാങ്ക്, ഇന്റസിന്റ ബാങ്ക് തുടങ്ങി 16 കമ്പനികൾ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, യോഗ്യത,സ്ഥലം എന്നിവ 7356754522 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. ഉദ്യോഗാർത്ഥികൾ അലോട്ട് ചെയ്ത സമയത്ത് തന്നെ എത്തിച്ചേരുക. അലോട്ട്മെൻറ് മെസ്സേജ് വെരിഫൈ ചെയ്തതിനു ശേഷം മാത്രമായിരിക്കും കോളേജിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്.

എംപ്ലോയബിലിറ്റി സെൻറർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ പരമാവധി അഞ്ച് കമ്പനിയുടെ ഇൻറർവ്യൂ പങ്കെടുക്കാൻ കഴിയുന്നതാണ്. രജിസ്ട്രേഷൻ ചെയ്യാത്തവർ പരമാവധി മൂന്ന് കമ്പനികളിൽ മാത്രമാണ് ഇൻറർവ്യൂ പങ്കെടുക്കാൻ കഴിയുന്നത്.

ഉദ്യോഗാർഥികൾ ബയോഡേറ്റ യുടെ 5 കോപ്പികൾ യോഗ്യത, പ്രായം,പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ഐഡി പ്രൂഫ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഇൻറർവ്യൂ വരുമ്പോൾ കയ്യിൽ കരുതുക.

വിവിധ കമ്പനികളും അവിടെയുള്ള ഒഴിവുകൾ,യോഗ്യത, ശമ്പളം എന്നീ വിവരങ്ങളും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply