കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – ഏഴാം ക്ലാസ് മുതൽ യോഗ്യത.

തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഒഴിവ്. തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ (പരമാവധി 179 ദിവസത്തേക്കാണ്) ആയിരിക്കും നിയമനം നടക്കുന്നത്. ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്.

18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. തലപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും പ്രവർത്തി പരിചയത്തിന്റെയും അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂ-ന് നവംബർ 30 ന് രാവിലെ 10 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2208205, 2201366, 8078322205.

സ്പോർട്സ് കൗൺസിലിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. കെയർടേക്കർ തസ്തികയിൽ 02 ഒഴിവുകൾ ഉണ്ട്. 40 വയസ്സാണ് പരമാവധി പ്രായപരിധി. എസ് എസ് എൽ സി ആണ് ആവശ്യമായ യോഗ്യത.

സ്വീപ്പർ തസ്തികയിൽ 02 ഒഴിവുണ്ട്(സ്ത്രീ-1, പുരുഷൻ-1), 40 വയസ് ആണ് പരമാവധി പ്രായപരിധി. ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി തസ്തികയിൽ മൂന്ന് ഒഴിവ് ഉണ്ട്. 50 വയസ് ആണ് പരമാവധി പ്രപരിധി. എസ് എസ് എൽ സി. ആണ് യോഗ്യത.താൽപര്യമുള്ളവർ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നവംബർ 19 വൈകീട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2332099

Leave a Reply