സൈനിക സ്കൂൾ കഴക്കൂട്ടം വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ 18, 2001 ആണ് ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത പ്രായം പ്രവർത്തിപരിചയം 250 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് ഉൾപ്പെടെ ഇന്റർവ്യൂവിൽ പങ്കെടുക്കുക.
പി.ജി.ടി കെമിസ്ട്രി തസ്തികയിൽ ഒരു ഒഴിവുണ്ട്. 21 വയസ്സ് 40 വയസ്സ് വരെയാണ് പ്രായപരിധി. 25000 രൂപയാണ് പ്രതിമാസ ശമ്പളം. എംഎസ്സി കെമിസ്ട്രി അല്ലെങ്കിൽ രണ്ട് വർഷത്തെ സംയോജിത പോസ്റ്റ് ഗ്രാജുവേറ്റ് എം.എസ്.സി, ഫിസിക്കൽ സയൻസിൽ ബിഎഡ് എന്നിവയാണ് യോഗ്യതാ.
ആർട്ട് മാസ്റ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 21 വയസ്സു മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി. 23000 രൂപ ശരിയാണ് ശമ്പളം. കൗൺസിലർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 26 വയസ്സു മുതൽ 45 വയസ്സു വരെയാണ് പ്രായപരിധി. 23,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ നവംബർ 18 രാവിലെ 9 മണിക്ക് ഇൻറർവ്യൂ പങ്കെടുക്കുക. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
