കൊല്ലം മെഡിക്കൽ കോളേജിൽ അവസരം.

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് 19 വാർഡുകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമന൦ നടക്കുന്നു. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കാണ് അവസരം. നാഷണൽ ഹെൽത്ത് മിഷൻ മുഖേനയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക.

ക്ലീനിങ് സ്റ്റാഫ് എന്നാണ് തസ്തികയുടെ പേര്. 3 മാസത്തെ നിയമനം ആണ് ഈ തസ്തികയിലേക്ക് നടക്കുന്നത്. ഏഴാം ക്ലാസ് ജയിച്ചവർക്കാണ് ഈ തസ്തികയിലേക്ക് ഉള്ള യോഗ്യത. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. നിശ്ചയിച്ചിരിക്കുന്ന ദിവസേന ശമ്പളം 450 രൂപയാണ്.

സെപ്തംബര് 07 മുതൽ 09 വരെയാണ് ഇന്റർവ്യൂ നടക്കുന്നത്. പേരിന്റെ (ഇംഗ്ലീഷ്) ആദ്യ ലെറ്റർ അടിസ്ഥാനത്തിലാണ് ഇന്റർവ്യൂ നടക്കുന്നത്. ബിയോഡേറ്റയും തിരിച്ചറിയൽ കാർഡുമായി കൊല്ലം സർക്കാർ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തി ചേരുക. ഒഫീഷ്യൽ നോട്ടിഫിക്ഷൻ നന്നായി വായിച്ചു മനസ്സിലാക്കായ ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply