സെപ്റ്റംബർ മാസത്തിൽ റേഷൻ കാർഡ് വഴി , റേഷൻ കാർഡ് ഉടമകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. ഏതൊക്കെ ഗണത്തിൽ പെട്ട റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാം . സർക്കാർ ഓഗസ്ത് മാസം ഓണക്കിറ്റുകൾക് ആയിട്ടും ,അത് പോലെ തന്നെ 15 രൂപ നിരക്കിൽ 10 കിലോ അരി വീതം എ. പി. എൽ വിഭാഗക്കാർക്ക് നൽകിയിരുന്നു .
ഇത് വരെയും ഓണക്കിറ്റ് കൈപറ്റിയിട്ടില്ലാത്ത ഏത് ഇനത്തിൽ പെട്ട കാർഡ് ഉടമകൾക്കും സെപ്റ്റംബർ 5 ന് മുന്നേ ഏത് ദിവസം വേണമെങ്കിലും റേഷൻ കടയിൽ പോയി ഓണക്കിറ്റ് കൈപറ്റാവുന്നതാണ്. അത് പോലെ തന്നെ എ .പി .എൽ വിഭാഗക്കാർക്ക് ഓഗസ്ത് മാസം ലഭിച്ച 15 രൂപ നിരക്കിൽ ലഭിച്ച 10 കിലോ അരി വിതരണം യഥാക്രമം സെപ്റ്റംബർ മാസവും ലഭിക്കുമോ എന്നറിയാൻ സെപ്റ്റംബർ 10 വരെ കാത്തിരിക്കേണ്ടതാണ് . ഇതിനെ പറ്റി ഔദ്യോഗികമായി തീരുമാനം ഇത് വരെയും വന്നിട്ടില്ല .
അത് പോലെ തന്നെ പ്രധാന മന്ദ്രിയുടെ ഗരീബ് കല്യാൺ യോജനയുടെ ഭാഗമായി കൊടുത്തു വരുന്ന ബി .പി.എൽ വിഭാഗക്കാർക്ക് ഉള്ള , ഒരു കുടുമ്പത്തിലെ ഒരാൾക് 5 കിലോ സൗജന്യ അരിയും സെപ്റ്റംബർ 20 ന് ശേഷം ലഭിക്കുന്നതാണ് .
