ചിരട്ടയിൽ നിന്നും വരുമാനം ഉണ്ടാക്കാം .

ഒരു രൂപ പോലും മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെയെല്ലാം വീട്ടിൽ ഉള്ള, എന്നാൽ നമുക്ക് ആവശ്യമില്ലാതെ വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന് ഇത്രയധികം വരുമാനം ഉണ്ടാക്കാൻ പറ്റുമോയെന്ന് ആരും ചിന്തിച്ചു കാണില്ല അല്ലെ. അത്തരം ഒരു വസ്തുവിൽ നിന്ന് പതിനായിരങ്ങൾ സമ്പാദിക്കാൻ പറ്റുമെന്ന് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നു. നമ്മൾ എല്ലാരും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഒരു വസ്തുവാണ് ചിരട്ട. ഈ ചിരട്ടയിലൂടെ നല്ലൊരു വരുമാനം എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

ചിരട്ടയിൽ നിന്ന് ഉണ്ടാക്കുന്ന പ്രൊഡക്ടിലൂടെ താരതമ്യേന 100 ഗ്രാമിന് 500 രൂപ എങ്കിലും ലഭിക്കുന്നതാണ്‌. ചിരട്ട കൊണ്ട് എങ്ങനെ ഒക്കെ ഉപയോഗിക്കുന്നു എന്നറിയണ്ടേ? ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന ഫേസ് പാക്ക്, ടൂത് പേസ്റ്റ്, ജലശുചീകരണം കൂടാതെ മെഡിക്കൽ ആവശ്യങ്ങൾക്ക് വരെ ഇത് ഉപയോഗിക്കുന്നു. പല വെബ്‌സൈറ്റുകളിൽ ചിരട്ടയുടെ വില കിലോയ്ക്ക് 10 രൂപ, ടൺ 10000 രൂപ എന്നിങ്ങനെയാണ്. എന്നാൽ ചിരട്ട വെച്ച് ഉപയോഗിക്കുന്ന ആക്ടിവേറ്റഡ്‌ ചാർക്കോൾ എന്ന പ്രൊഡക്ടിന്റെ വില 100 ഗ്രാമിന് 200 രൂപയാണ്. FSSI ലൈസൻസ് ഉള്ള മെഡിക്കൽ ഉല്പന്നങ്ങൾക് 500ൽ അധികം രൂപയും. അപ്പോൾ ഇത് എങ്ങനെയാണ് ചാർക്കോൾ പൗഡർ ഉണ്ടാക്കുന്നത് എന്നു നോക്കാം.

വീടുകളിൽ നിന്നും ശേഖരിച്ച ചിരട്ടകൾ ഇരുമ്പ് വീപ്പയിൽ നിക്ഷേപിച്ച ശേഷം കത്തിക്കുക. അപ്പോൾ കിട്ടുന്ന കരിഞ്ഞ ചിരട്ടകൾ പൊടിച്ചു അരിച്ച ശേഷം പായ്ക്ക് ചെയ്ത് വെക്കുക.  ഈ പായ്ക്കറ്റുകൾ ചാർക്കോൾ ക്യാപ്സ്യൂൾ നിർമിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അല്ലെങ്കിൽ ബ്യൂട്ടി പ്രൊഡക്ട് ഉണ്ടാക്കുന്ന കമ്പനികൾക്കോ വിൽക്കുക വഴി നല്ലൊരു വരുമാനം നമ്മൾക്ക് നേടാനാകും. ഇങ്ങനെ വെറുതെ അലക്ഷ്യമായി വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന് ഒരു വരുമാനം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്കും ഒന്നു ശ്രമിച്ചു നോക്കിക്കൂടെ.

Leave a Reply