കേന്ദ്ര സർക്കാർ സൗജന്യ ഭഷ്യ വിതരണം

കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ ഇപ്പോൾ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ ഒരുപാട് പേരുടെ ഉപജീവന മാർഗം നിലച്ചിരിക്കുകയാണ്. അത്തരക്കാർക്ക് ഒരുപാട് ഉപയോഗപ്രദമായ ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പേരിൽ നടപ്പിലാക്കുന്നത്. ഗരീബ് കല്യാൺ അന്ന യോജന എന്ന് പേരിട്ട് സൗജന്യമായി ഭക്ഷ്യ വിതരണം നടത്താൻ ഉദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ രണ്ട ഘട്ടം ഉടൻ ആരംഭിക്കുകയാണ്. ഇതിന്റെ വിവരങ്ങളാണ് താഴെ വിവരിക്കുന്നത്.

ഇതിന്റെ ആനുകൂല്യം ആർക്കൊക്കെയാണ് ലഭിക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കുക. ഗരീബ് കല്യാൺ യോജനയുടെ നടപ്പിലാക്കിയത് ഏകദേശം 1.7 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ്. അർഹമായവർക്ക് മറ്റു ആനുകൂല്യങ്ങൾ അതായത് ജൻധൻ അകൗണ്ട് വഴിയുള്ള ധനസഹായം, ഉജ്വല യോജന പദ്ധതിയിൽ ഉള്ളവർക്ക് മൂന്ന് മാസത്തെ സൗജന്യ ഗ്യാസ് കണക്ഷൻ, സൗജന്യ ഭക്ഷ്യ വിതരണവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ആളൊന്നിന് 5 കിലോ വീതം അരിയും, ഒരു റേഷൻ കാർഡിന് ഒരു കിലോ കടല എന്നിവയാണ് ലഭിക്കുന്നത്. മെയ് 20ന് രണ്ടാം ഘട്ട ഭക്ഷ്യ വിതരണം ആരംഭിക്കും. മെയ് 20 ന് ശേഷം കിറ്റുകൾ വാങ്ങാൻ ഉള്ളവർക്ക് റേഷൻ കട വഴി കിറ്റുകൾ ലഭിക്കില്ല. അവർക്ക് സപ്പ്ളൈ കോ വഴി മാത്രമേ കിറ്റുകൾ വാങ്ങാൻ കഴിയു. 37 ലക്ഷത്തോളം വരുന്ന കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാരിന്റെ സൗജന്യ കിറ്റ് വിതരണത്തിന് അർഹതയുണ്ട്. മുൻഗണന വിഭാഗത്തിൽ പെട്ട BPL,AAY കാർഡ് ഉടമകൾക്കും ആണ് ഇത് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ ആനുകൂല്യം മറ്റുള്ളവരിലേക്കും എത്തിക്കുക.

Leave a Reply