സംസ്ഥാന കേന്ദ്ര സർക്കാർ വിവിധങ്ങളായ ആനുകൂല്യങ്ങൾ കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. വിവിധ വകുപ്പുകൾ പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കുകയും ചെയ്തിട്ടുണ്ട്. അധികം വിദ്യാർഥികൾക്കും ഇതിനെ പറ്റിയുള്ള വിവരങ്ങളും അറിയില്ലായിരിക്കും. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന കൂടെ തന്നെ പുതിയ സ്കോളർഷിപ്പുകളും തുടങ്ങുന്നു. മുൻപ് നിങ്ങൾ അപേക്ഷിച്ചിരുന്ന സ്കോളർഷിപ് അപേക്ഷകൾ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.
സംസ്ഥാന സർക്കാരിന്റെ ന്യൂന പക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾ ഉണ്ടായിരുന്നു. സുവർണ ജൂബിലി, DCA, APJ അബ്ദുൽ കലാം, മദർ തെരേസ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പേരുകളിൽ സ്‌കോളർഷിപ്പുകൾ മൈനോറിറ്റി വിഭാഗങ്ങൾക്ക് നൽകി. ഇത്തരം സ്കോളർഷിപ്പുകളുടെ ലിസ്റ്റുകൾ ലഭ്യമാണ്. കേരളത്തിൽ സർക്കാർ അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ആണ് അപേക്ഷിക്കാനുള്ള അർഹത ഉള്ളത്. അപേക്ഷിച്ച വിദ്യാർഥികളുടെ ലിസ്റ്റും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ് (*ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) .
അടുത്തതായി മുന്നോക്ക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കോളർഷിപ്പ് ആണ്. പഠനത്തിൽ മിടുക്കരായ കുട്ടികൾക്കാണ് ഈ സ്‌കോളർഷിപ്പ് നൽകിയിരുന്നത്. തിരഞ്ഞെടുത്ത വിദ്ധാർഥികളുടെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട്. മുന്നോക്ക ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ സ്റ്റാറ്റസ് അറിയാൻ സാധിക്കും (ലിങ്കിൽ ക്ലിക്ക് ചെയ്യുക). സീതാറാം ജിന്ദൽ സ്കോളർഷിപ് ലേക്ക് അപേക്ഷിക്ഷിച്ചിരുന്നവർക്ക് അതിന്റെ വിവരങ്ങൾ മെയിൽ ഐഡിയിലോ മൊബൈൽ നമ്പറിലോ ലഭിച്ചിട്ടുണ്ടാകും. കേന്ദ്ര ന്യൂന പക്ഷ വകുപ്പിന്റെ സ്കോളർഷിപ് (പ്രീ മെട്രിക് സ്‌കോളർഷിപ്പുകൾ, പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പുകൾ etc.) പണവും അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.
| sitaram Jindal scholarship | ലിങ്ക് |
| National minority scholarship results | ലിങ്ക് |
| Kerala minority scholarships | ലിങ്ക് |
| Kerala state welfare corporation for forward community scholarship | ലിങ്ക് |
