കേന്ദ്ര സാര്‍ക്കാര്‍ ജോലിക്ക് പത്താം ക്ലാസ്സ്‌ യോഗ്യത

ഹിമാലയൻ ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നിക്കൽ അസിസ്റ്റന്റ്( ഫീൽഡ്/ ലാബ് റിസർച്ച്), ഫോറെസ്റ് ഗാർഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS )തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി നോക്കുന്ന എല്ലാവർക്കും ഇത് നല്ലൊരു അവസരം തന്നെയാണ്. യോഗ്യത അനുസരിച്ചു വിവിധ തസ്തികകളിലേക്ക് ജൂൺ 30ന് മുൻപായി അപേക്ഷിക്കുക. യോഗ്യത, ഒഴിവ് വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കുവാനും തുടർന്ന് വായിക്കുക.

ടെക്നിക്കൽ അസിസ്റ്റന്റ്( ഫീൽഡ്/ ലാബ് റിസർച്ച്) തസ്തികയിൽ 1 ഒഴിവുണ്ട്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം ആണ് ആവശ്യമായ യോഗ്യത. 29200 രൂപ   മുതൽ 92300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.

ഫോറെസ്റ് ഗാർഡ് തസ്തികയിൽ 5 ഒഴിവുകളുണ്ട്. സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലസ് ടു പാസായിരിക്കണം. ശാരീരിക നിലകൾ ( 4 മണിക്കൂറിൽ 25 km നടത്തം, ഉയരം 165 cm, നെഞ്ച് 79 cm,) യോഗ്യത വിവരങ്ങൾ കൂടുതൽ മനസ്സിലാക്കാൻ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.19900 മുതൽ 63200 രൂപ വരെയാണ് ശമ്പളം.

മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തസ്തികയിൽ 2 ഒഴിവുകളുണ്ട്. പത്താം ക്ലാസ് പാസ്സായവർക്കും 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. 18000 രൂപ മുതൽ 20200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പ്രായപരിധിയിൽ അർഹിക്കുന്ന ഇളവുകൾ സർക്കാർ ഉത്തരവ് പ്രകാരം ലഭിക്കുന്നതാണ്.

യോഗ്യതയുള്ളവർക്ക് നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്. ഔദ്യോഗിക വെബ്സൈറ്റ് നിന്ന് ഡൌൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമും ആവശ്യമായ രേഖകളും നോട്ടിഫിക്കേഷനിൽ പറഞ്ഞ വിലാസത്തിൽ അയക്കുക. ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓഫ്ലൈ‌നായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply